കലോത്സവം: ദീപാ നിശാന്തിന്റെ ഉപന്യാസ മൂല്യനിര്‍ണയം റദ്ദാക്കി

ആലപ്പുഴ- കവിതാ മോഷണ വിവാദത്തില്‍പ്പെട്ട കോളെജ് അധ്യാപിക ദീപാ നിശാന്ത് ഉള്‍പ്പെട്ട വിധികര്‍ത്താക്കള്‍ മൂല്യനിര്‍ണയം നടത്തിയ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസ രചന മത്സരത്തിന്റെ വിധി റദ്ദാക്കി. സംസ്ഥാനതല അപ്പീല്‍ കമ്മിറ്റിയുടേതാണ് തീരുമാനം.  തുടര്‍ന്ന് അപ്പീല്‍ ജൂറി അംഗമായ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പുനര്‍മൂല്യനിര്‍ണയം നടത്തി. സാഹിത്യ മോഷണ വിവാദത്തില്‍പ്പെട്ട ദീപ കഴിഞ്ഞ ദിവസം മൂല്യനിര്‍ണയത്തിനെത്തിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ദീപയ്‌ക്കെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് അപ്പീല്‍ കമ്മിറ്റി വിധി റദ്ദാക്കാന്‍ തീരുമാനിച്ചത്്. പുലര്‍ച്ചെ ഒരു മണിക്കു ശേഷമാണ് അപ്പീല്‍ കമ്മിറ്റി തീരുമാനത്തിലെത്തിയത്. സര്‍ക്കാരും സംഘാടകരും ദീപയ്ക്ക് അനുകൂലമായ നിലപാടാണ് ആദ്യ സ്വീകരിച്ചിരുന്നെങ്കിലും ധാര്‍മികത ചോദ്യം ചെയ്ത് പ്രതിഷേധം ശക്തമായതോടെ നിലപാട് മാറ്റുകയായിരുന്നു.
 

Latest News