മുണ്ടക്കയം - ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ എയർപോർട്ടിൽ മരിച്ചു. മുണ്ടക്കയം വണ്ടൻപതാൽ കൊള്ളിക്കത്തറയിൽ അബ്ദുൽ റഹ്മാൻ (അബ്ദു ഇക്ക 76)ആണ് നെടുമ്പാശ്ശേരിഎയർപോർട്ടിൽ വച്ചു മരണപ്പെട്ടത്. കഴിഞ്ഞ മാസം 24ന് ഉംറക്കു പുറപ്പെട്ട ഇദ്ദേഹത്തിന് ഉംറനിർവഹിച്ചു മടങ്ങുന്നതിനിടയിൽ വിമാനത്തിൽ വച്ചു അസ്വസ്ഥത അനുഭവപ്പെടുകയും കൊച്ചിയിലെത്തി എയർപോർട്ടിനുളളിൽ ചികിൽസ നൽകിയെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.
ഭാര്യ: സബ്‌റാ ബീവി. മക്കൾ: നിസമോൾ, നൗഷാദ് (വില്ലേജ് ഓഫീസ് ഇടക്കുന്നം), മുജീബ് (പോലീസ് സ്‌റ്റേഷൻ വാഗമൺ), അൻസൽന. മരുമക്കൾ: നാസർ ഈരാറ്റുപേട്ട, സ്വാലിഹ (സബ് റെജിസ്ട്രാർ പെരിന്തൽമണ്ണ), സൗമി, ഹാഷിം കാഞ്ഞിരപ്പള്ളി.
കബറടക്കം ഇന്ന് (ഞായർ) 12.30 ന് വരിക്കാനി ജുമാ മസ്ജിദ് കബർസ്ഥാനിൽ.