വോട്ടെടുപ്പ് കഴിഞ്ഞ രാജസ്ഥാനില്‍ ബാലറ്റ് യൂണിറ്റ് റോഡരികില്‍- Video

ജയ്പൂര്‍- വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം അവസാനിച്ച് വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്ന രാജസ്ഥാനില്‍ പോളിങ് അവസാനിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ബാലറ്റ് യൂണിറ്റ് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് വലിയ പ്രതിഷേധത്തിനിടയാക്കി. കിശന്‍ഗഞ്ച് മണ്ഡലത്തിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പട്‌വാരി നവല്‍ സിങ്, അബ്ദുല്‍ റശീദ് എന്നീ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു. കിശന്‍ഗഞ്ചിലെ ശാഹബാദില്‍ ഹൈവെയുടെ ഓരത്താണ് ബാലറ്റ് യുണിറ്റ് കണ്ടെത്തിയത്. ബാരന്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. ഉദ്യോഗസ്ഥരും പോലീസും ഈ ബാലറ്റ് യൂണിറ്റ് പരിശോധിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിഷേധവും കനത്തു.

Latest News