Sorry, you need to enable JavaScript to visit this website.

മോഡിയ്ക്കും രാഹുലിനുമൊപ്പം പ്രിയ വാരിയരും 

എന്തിനും ഏതിനും ഇപ്പോള്‍ ആളുകള്‍ ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെ ആണ്. യാഹൂ, ഗൂഗിള്‍ തുടങ്ങി തിരച്ചിലിന് സഹായിക്കാന്‍ നിരവധി സേര്‍ച്ച് എഞ്ചിനുകളും ഉണ്ട്. 
2018ല്‍ ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ വ്യക്തികളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ്  യാഹു.
കരീന കപൂര്‍ സെയ്ഫ് അലിഖാന്‍ ദമ്പതികളുടെ മകന്‍ തൈമൂര്‍ അലിഖാനാണ് പട്ടികയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പ്രായം കുറഞ്ഞയാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇത്തവണയും പട്ടികയില്‍ ഒന്നാം സ്ഥാനത്തുളളത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് രണ്ടാമത്. മുത്തലാഖ്, സ്വവര്‍ഗരതി, ശബരിമല യുവതി പ്രവേശം എന്നിവ നിയമവിധേയമാക്കിയ സുപ്രീം കോടതി ജഡ്ജി ദീപക് മിശ്രയാണ് മൂന്നാം സ്ഥാനത്തുളളത്. 
കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി എന്നിവര്‍ പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. മീടു ആരോപണത്തെ തുടര്‍ന്ന് രാജി വെച്ച കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ ആറാം സ്ഥാനത്തെത്തി. കൂടാതെ, ബോളിവുഡ് താരജോഡികളായ ദീപികയും രണ്‍വീറും പട്ടികയില്‍ ഇടംനേടി. 
ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാര്‍ ലൗവിലെ മാണിക്ക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ പ്രിയ പ്രകാശ് വാര്യറും പട്ടികയിലുണ്ട്. 
ഭയവും ആശങ്കയുമില്ലാതെ മീടു വെളിപ്പെടുത്തലുകളില്‍ നടത്തിയവരെ ഈ വര്‍ഷത്തെ മികച്ച വ്യക്തികളായി പട്ടികയില്‍ തെരഞ്ഞെടുത്തു.  2018ല്‍ ആളുകള്‍ ഏറ്റവും തിരഞ്ഞ നടിമാരുടെ പട്ടികയില്‍ അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയാണ് ഒന്നാം സ്ഥാനത്ത്. ക്യാന്‍സറിനെ പുഞ്ചിരിയോടെ തോല്‍പിക്കുന്ന സൊണാലി ബിന്ദ്രയും ബോളിവുഡ് നടി സണ്ണി ലിയോണും പട്ടികയിലുണ്ട്. 2018ലെ മൂന്ന് വലിയ വ്യാജ വാര്‍ത്തകളും ഇതോടൊപ്പം യാഹു പുറത്തുവിട്ടിട്ടുണ്ട്. 

Latest News