സൗദിയില്‍ ബിനാമി ബിസിനസ്: ദമ്പതികള്‍ അടക്കം മൂന്നു വിദേശികളെ നാടുകടത്തുന്നു

സകാക്ക - ബിനാമി ബിസിനസ് സ്ഥാപനം നടത്തിയ കേസില്‍ ഈജിപ്ഷ്യന്‍ ദമ്പതികളെയും ഛാഢുകാരിയെയും നാടുകടത്താന്‍ സകാക്ക ക്രിമിനല്‍ കോടതിയുടെ വിധി. ഈജിപ്തുകാരന്‍ മുഅവ്വദ് അബ്ദുല്‍ഹാദി മുഹമ്മദ് ബദ്‌റ, ഭാര്യ ഫാതിമ അല്‍ഗംരി റമദാന്‍, ഛാഢുകാരി ആയിശ മുഹമ്മദ് എന്നിവരെ നാടുകടത്തുന്നതിനാണ് കോടതി വിധിച്ചത്. അല്‍ജൗഫില്‍ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം ബിനായായി നടത്തിയ കേസിലാണ് കോടതി മൂവരെയും ശിക്ഷിച്ചത്. ബിനാമി സ്ഥാപനം നടത്തുന്നതിന് ഇവര്‍ക്ക് കൂട്ടുനിന്ന സൗദി പൗരന്‍ സല്‍മാന്‍ ബിന്‍ ഖലഫ് ബിന്‍ ബറക അല്‍അനസിയെയും കോടതി ശിക്ഷിച്ചിട്ടുണ്ട്.


നാലു പേര്‍ക്കും കോടതി രണ്ടു ലക്ഷം റിയാല്‍ പിഴ ചുമത്തി. സൗദി പൗരന് കോടതി മൂന്നു മാസം തടവും വിധിച്ചു. ഈജിപ്തുകാരന് നാലു മാസം തടവും ഈജിപ്തുകാരിക്കും ഛാഢുകാരിക്കും മൂന്നു മാസം വീതം തടവും വിധിച്ചിട്ടുണ്ട്. സ്ഥാപനം അടച്ചുപൂട്ടുന്നതിനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും കോടതി ഉത്തരവിട്ടു.

 

Latest News