മക്കയിൽ അപകടമുണ്ടാക്കിയ ബാലനെ പിതാവ് ട്രാഫിക് പോലീസിന് കൈമാറി

മക്ക - എട്ടു വയസ്സുകാരന്റെ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടാക്കിയ ബാലനെ പിതാവ് മക്ക ട്രാഫിക് പോലീസിന് കൈമാറി. പതിനാലുകാരൻ ഓടിച്ച കാർ അസീസിയയിൽ ബിൻ ബാസ് മസ്ജിദിനു മുന്നിൽ വെച്ച് എട്ടു വയസ്സുകാരനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലൻ സംഭവ സ്ഥലത്തു വെച്ചു തന്നെ അന്ത്യശ്വാസം വലിച്ചു. 
അപകട സ്ഥലത്ത് നിർത്താതെ ഡ്രൈവർ കാറുമായി കടന്നുകളഞ്ഞു. അപകടമുണ്ടാക്കിയ കാർ സുരക്ഷാ വകുപ്പുകൾ തിരിച്ചറിഞ്ഞിരുന്നു. ഡ്രൈവറെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുന്നതിനുള്ള ശ്രമങ്ങൾക്കിടെയാണ് ബാലനെ പിതാവ് ട്രാഫിക് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. അപകടമുണ്ടാക്കിയ കാർ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച ബാലന്റെ മൃതദേഹം അൽനൂർ സ്‌പെഷ്യലിസ്റ്റ് ആശുപത്രി മോർച്ചറിയിലേക്ക് നീക്കി. 
 

Latest News