Sorry, you need to enable JavaScript to visit this website.

പ്രൊഫഷൻ മാറി ഡോക്ടറെ റിക്രൂട്ട് ചെയ്തതിൽ അന്വേഷണം

ജിസാൻ - പ്രൊഫഷൻ മാറി റിക്രൂട്ട് ചെയ്ത ഡോക്ടറെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ വൃദ്ധ സദനത്തിൽ ജോലിക്ക് നിയമിച്ചതിൽ ഹായിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ അന്വേഷണം ആരംഭിച്ചു. സാദാ തൊഴിലാളി (ലേബറർ) പ്രൊഫഷനിലാണ് ഹോം കെയർ പ്രോഗ്രാം അനുസരിച്ച് ജോലി ചെയ്യുന്നതിന് അറബ് വംശജനായ ഡോക്ടറെ പുനരധിവാസ, വൃദ്ധ സദനത്തിന്റെ പേരിലുള്ള വിസയിൽ റിക്രൂട്ട് ചെയ്തത്. ഡോക്ടറുടെ തൊഴിൽ കരാർ പുതുക്കുന്നതിന് വൃദ്ധസദനത്തിലെ ഉദ്യോഗസ്ഥൻ മേലധികാരിക്ക് അപേക്ഷ സമർപ്പിച്ചപ്പോഴാണ് ലേബറർ പ്രൊഫഷനിലാണ് ഡോക്ടറെ റിക്രൂട്ട് ചെയ്തിരിക്കുന്നതെന്നും രാജ്യത്തെ നിയമം ലംഘിച്ചാണ് ഇത്രയും കാലം വിദേശ ഡോക്ടർ ജോലി ചെയ്തതെന്നും കണ്ടെത്തിയത്. 
ഇത്തരമൊരു നിയമ ലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥനെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. തൊഴിൽ നിയമ ലംഘകരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ട തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ സ്ഥാപനത്തിൽ തന്നെ നിയമം ലംഘിച്ച് ജോലി ചെയ്യുന്നതിന് വിദേശ ഡോക്ടറെ ഇത്രയും കാലം അനുവദിച്ചതിൽ വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടിട്ടുണ്ട്.
 

Latest News