Sorry, you need to enable JavaScript to visit this website.

സൗദി ലോക സഞ്ചാരി യാത്രകൾ അവസാനിപ്പിക്കുന്നു

ഇബ്രാഹിം അൽമുതൈരി

റിയാദ് - സമകാലീന അറബ് സഞ്ചാരികളിൽ ഏറ്റവും പ്രശസ്തനായ സൗദി യുവാവ് ഇബ്രാഹിം അൽമുതൈരി ലോക സഞ്ചാരം അവസാനിപ്പിക്കുന്നു. രോഗം ബാധിച്ചതിനാൽ ലോക സഞ്ചാരം എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിന് നിർബന്ധിതനാവുകയായിരുന്നെന്നും തന്റെ രോഗ ശമനത്തിന് പ്രാർഥിക്കണമെന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ ഇബ്രാഹിം അൽമുതൈരി പറഞ്ഞു. 
ഇബ്രാഹിം അൽമുതൈരി ഇതിനകം 131 സ്വതന്ത്ര രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. അർധ സ്വതന്ത്ര പ്രവിശ്യകളും പ്രദേശങ്ങളും ഇതിനു പുറമേയാണ്. വിചിത്ര യാത്രകൾ (രിഹ്‌ലാത് ഗരീബ) എന്ന ശീർഷകത്തിൽ യാത്രാ വിശേഷങ്ങൾ പങ്കുവെക്കുന്ന കൃതി അടുത്തിടെ പുറത്തിറക്കിയിരുന്നു.

 

Latest News