Sorry, you need to enable JavaScript to visit this website.

'വാര്‍ത്താ സമ്മേളനം വിളിക്കൂ, ചോദ്യങ്ങള്‍ നേരിടാന്‍ നല്ല രസമായിരിക്കും'; മോഡിക്ക് രാഹുലിന്റെ കൊട്ട്

ന്യൂദല്‍ഹി- അധികാരത്തില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കുന്ന പ്രധാനമന്ത്രി നേരന്ദ്ര മോഡി ഇതുവരെ ഒരു വാര്‍ത്താ സമ്മേളനവും വിളിച്ചു ചേര്‍ക്കാത്ത കാര്യം പരാമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൊട്ട്. എന്നെങ്കിലും ഒരു ദിവസം വാര്‍ത്താ സമ്മേളനം വിളിക്കാവുന്നതാണ്. ഒരു ശ്രമം നടത്തി നോക്കണമെന്നും ചോദ്യങ്ങള്‍ നേരിടല്‍ തമാശയായിരിക്കുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കു വേണ്ടി സജീവമായി തെരഞ്ഞെടുപ്പു പ്രചരണത്തിനിറങ്ങിയ മോഡി ഇതു തീര്‍ന്നതോടെ അല്‍പ്പ സമയം തന്റെ പാര്‍്ട് ടൈം ജോലിയായ പ്രധാനമന്ത്രിയുടെ ജോലികള്‍ക്കു വേണ്ടി നീക്കിവെക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രിയായിട്ട് 1,654 ദിവസം പിന്നിട്ടു. ഇതുവരെ ഒരു വാര്‍ത്താ സമ്മേളനവും ഇല്ല- രാഹുല്‍ ട്വീറ്റ് ചെയ്തു. ഹൈദരാബാദില്‍ താന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ചിത്രം ടാഗ് ചെയ്താണ് രാഹുലിന്റെ കൊട്ട്. 

Latest News