Sorry, you need to enable JavaScript to visit this website.

ഒരു രൂപാ നാണയം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് ചെലവ് 1.11 രൂപ 

ന്യൂദല്‍ഹി- യാചകര്‍ പോലും ഒരു രൂപയ്ക്ക് വലിയ വില കല്‍പ്പിക്കുന്നില്ലെന്ന് എല്ലാര്‍ക്കുമറിയാം. എന്നാല്‍ സര്‍ക്കാര്‍ ഒരു രൂപയുടെ വിപണി മൂല്യത്തേക്കാള്‍ വലിയ തുക ചെലവിട്ടാണ് ഒരു രൂപാ നാണം ഉണ്ടാക്കുന്നത് എന്ന് എത്ര പേര്‍ക്കറിയാം. വിവരാവകാശ നിയമപ്രകാരം ഇന്ത്യാ ടുഡെ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് നാണയ നിര്‍മ്മാണ ചെലവ് വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. കഴിഞ്ഞ നാലു വര്‍ഷത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2018ല്‍ നാണയ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്. ഒരു രൂപാ നാണയം നിര്‍മ്മിക്കുന്നതിനുള്ള ശരാശരി ചെലവ് 1.11 രൂപയാണെന്ന് സര്‍ക്കാര്‍ നാണയ നിര്‍മ്മാണ ശാല വ്യക്തമാക്കുന്നു. കറന്‍സി നോട്ടുകള്‍ റിസര്‍വ് ബാങ്കാണ് നിര്‍മ്മിക്കുന്നതെങ്കിലും നാണയങ്ങള്‍ നിര്‍മ്മിക്കുന്നത് മുംബൈയിലെ ഇന്ത്യന്‍ ഗവണ്‍മെന്റ് മിന്റ് (ഐ.ജി.എം) ആണ്. മുംബൈയിലേയും ഹൈദരാബാദിലേയും ഐ.ജി.എമ്മുകളിലാണ് 1, 2, 5, 10 രൂപാ നാണയങ്ങള്‍ നിര്‍മ്മിക്കുന്നത്.

ഏറ്റവും കൂടുതല്‍ നാണയമിറക്കിയത് 2016-17 സാമ്പത്തിക വര്‍ഷമായിരുന്നു. 2,201 ദശലക്ഷം നാണയങ്ങള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 903 ദശലക്ഷം ഒരു രൂപാ നാണയങ്ങളാണ് ഇറക്കിയതെങ്കില്‍ ഈ വര്‍ഷം ഇത് 630 ദശലക്ഷം മാത്രമെ ഉള്ളൂ. മുംബൈയിലെ ഐ.ജി.എം നാണ നിര്‍മ്മാണ ചെലവുകള്‍ പുറത്തുവിടാന്‍ വിസമ്മതിച്ചെങ്കിലും ഹൈദരാബാദിലെ ഐ.ജി.എം ഈ കണക്കുകള്‍ പുറത്തു വിട്ടു. രണ്ടു രൂപയുടെ ഒരു നാണയം നിര്‍മ്മിക്കാന്‍ 1.28 രൂപയാണ് ചെലവ്. അഞ്ചു രൂപയുടേതിന് 3.69 രൂപയും 10 രൂപാ നാണയത്തിന് 5.54 രൂപയും നിര്‍മാണ ചെലവുണ്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പുറത്തിറക്കിയ നാണയങ്ങളുടെ കണക്കുകളും ഹൈദരാബാദ് ഐ.ജി.എം ആണ് നല്‍കിയത്.
 

Latest News