Sorry, you need to enable JavaScript to visit this website.

ദീപാ നിശാന്തിനെതിരെ  തൃശൂരിൽ പോസ്റ്ററുകൾ

തൃശൂർ- കവിതാ മോഷണ വിവാദത്തിലുൾപ്പെട്ട ദീപാ നിശാന്തിനെതിരെ തൃശൂർ നഗരത്തിൽ വ്യാപക പോസ്റ്ററുകൾ. കോപ്പിയടി ദീപയുടെ ബിരുദങ്ങൾ വ്യാജമോ എന്നും ഇനിയും ദീപയുടെ കോപ്പിയടി സഹിക്കണോ എന്നും അജ്ഞാതർ പതിച്ച പോസ്റ്ററുകളിൽ ചോദിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകളും പോസ്റ്ററുകളിലുണ്ട്. കേരളവർമയുടെ മാനം കാക്കാൻ ദീപ കലാലയം വിടുകയെന്ന താക്കീതും പോസ്റ്ററുകളിൽ കാണാം. 
എഴുത്തുകാരൻ എസ്.കലേഷിന്റെ അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാൻ/നീ എന്ന കവിത ദീപ നിശാന്ത് മോഷ്ടിച്ചുവെന്ന വിവാദവും വാദപ്രതിവാദങ്ങളും ഫെയ്‌സ്ബുക്ക് പോസ്റ്റുകളും കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടെയാണ് ദീപക്കെതിരെ തൃശൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


 

Latest News