പീഡനക്കേസിൽ പോളിടെക്‌നിക്  ജീവനക്കാരൻ അറസ്റ്റിൽ 

സീതി

പെരിന്തൽമണ്ണ- പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അങ്ങാടിപ്പുറം ഗവൺമെന്റ് പോളിടെക്‌നിക്കിലെ ജീവനക്കാൻ അറസ്റ്റിൽ. വണ്ടൂർ കാപ്പിൽ പൊറ്റത്തോടൻ സീതി(43)യെയാണ് പെൺകുട്ടിയുടെ പരാതിയിൽ പെരിന്തൽമണ്ണ  എസ്‌ഐ പി.എസ്.മഞ്ജിത്‌ലാൽ അറസ്റ്റു ചെയ്തത്. കുട്ടിയും മാതാവും ചൈൽഡ് ലൈനിൽ വിവരം നൽകിയിരുന്നു. തുടർന്നു ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്നു വനിതാ എസ്‌ഐ രമാദേവി കുട്ടിയുടെ മൊഴിയെടുത്തു കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

Latest News