ജിസാൻ - സ്വാംതയിൽ സ്വന്തം സഹോദരനെയും മാതൃസഹോദരീ പുത്രനെയും വെടിവെച്ചു കൊലപ്പെടുത്തിയ യുവാവിനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. സ്വാംത അൽസഹിയിലെ അൽബൈസരി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം.
സഹോദരനെയാണ് പ്രതി ആദ്യം കൊലപ്പെടുത്തിയത്. ഇതിനു ശേഷം മാതൃസഹോദരീ പുത്രനെയും കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല.
കൊല്ലപ്പെട്ടവരിൽ ഒരാൾ ടെക്‌നിക്കൽ കോളേജ് അധ്യാപകനും രണ്ടാമൻ സുരക്ഷാ സൈനികനുമാണ്. വ്യത്യസ്ത സ്ഥലങ്ങളിൽ വെച്ചാണ് പ്രതി കൊലപാതകങ്ങൾ നടത്തിയത്. കൃഷിയിടത്തിൽ വെച്ചാണ് സഹോദരനെ പ്രതി കൊലപ്പെടുത്തിയത്. പിന്നീട് മറ്റൊരു കൃഷിയിടത്തിലെത്തി മാതൃസഹോദരീ പുത്രനെയും പ്രതി വകവരുത്തി. യന്ത്രത്തോക്ക് ഉപയോഗിച്ചാണ് പ്രതി കൊലപാതകങ്ങൾ നടത്തിയത്. കൃത്യത്തിനു ശേഷം രക്ഷപ്പെടുന്നതിന് ശ്രമിച്ച പ്രതിയെ റെക്കോർഡ് സമയത്തിനകം സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. പ്രതിയെ സുരക്ഷാ വകുപ്പുകൾ ചോദ്യം ചെയ്തുവരികയാണ്.






