മലപ്പുറം - ഹാജിയാർ പള്ളി എ.എം അബൂബക്കർ സാഹിബിന്റെ മകൻ സാബിർ അൻസാരി (57) അന്തരിച്ചു. കൊണ്ടോട്ടി മസ്ജിദ് ഇഹ്‌സാനിൽ അസർ നമസ്‌കരിച്ചു കൊണ്ടിരിക്കേ കുഴഞ്ഞു വീഴുകയായിരുന്നു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ അംഗം, പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി, പ്രവാസി ശ്രമിക് ആന്തോളൻ (എഫ്.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു.
മാതാവ്: പരേതയായ ആമിന. ഭാര്യ: ഹഫ്‌സ മോങ്ങം. മക്കൾ: അഷ്ഫാക് (ഖത്തർ), അഫ്‌നാൻ, മുന പാക്കടപ്പുറായ. മരുമക്കൾ: ഹന വള്ളുവമ്പ്രം, മഹ്ബൂബ് (ദുബൈ). സഹോദരങ്ങൾ: യൂസുഫ് അലി, പരേതയായ ആയിഷ, അബുല്ലൈസ് (ഖത്തർ), മുജീബ് റഹ്മാൻ (കുവൈത്ത്), സൽമത്ത് ദേവതിയാൽ, ഹഫ്‌സത്ത് ഹാജിയാർ പള്ളി, റസിയ ആട്ടീരി, അഫ്‌സൽ ഹുസൈൻ, ഷഹർബാൻ വാണിയമ്പലം, അഫ്താബ് മൻസൂർ, റുക്‌സാന നിലമ്പൂർ, സുമയ്യ പുത്തൂർ പള്ളിക്കൽ, ഇർഫാൻ നൗഫൽ (യാമ്പു), മലീഹ കൂട്ടിലങ്ങാടി, അംജദ് അലി (ബാംഗ്ലൂർ).
മയ്യിത്ത് നമസ്‌കാരം നാളെ വൈകീട്ട് 4.30ന് മലപ്പുറം വലിയങ്ങാടി ജുമാ മസ്ജിദിൽ.
ദുഃഖ സൂചകമായി വെൽഫെയർ പാർട്ടി മലപ്പുറം ജില്ലയിൽ നാളെ നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റി വെച്ചതായി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് അറിയിച്ചു






