Sorry, you need to enable JavaScript to visit this website.

രക്ഷാ പ്രവര്‍ത്തനത്തിന്  ബില്‍ നല്‍കിയിട്ടില്ലെന്ന് നേവി

പ്രളയ രക്ഷാ പ്രവര്‍ത്തനം നടത്തിയതിന് സംസ്ഥാന സര്‍ക്കാറിനോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും പണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ബില്ല് സമര്‍പ്പിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ദക്ഷിണ നാവികസേനാ വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചൗള കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനം തങ്ങളുടെ ഉത്തരവാദിത്തമാണ്. നാവികസേനാംഗങ്ങള്‍ക്ക് ലഭിച്ച പരിശീലനമായാണ് പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളെ കാണുന്നത്. തങ്ങളുടെ ഉത്തരവാദിത്തം ചെയ്യുക മാത്രമാണ് ആ കാര്യത്തില്‍ ചെയ്തതെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ബില്ലും ആര്‍ക്കും കൊടുത്തിട്ടില്ലെന്നും  വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചൗള വ്യക്തമാക്കി. 91 ടീമുകളെയാണ് പ്രളയ രക്ഷ പ്രവര്‍ത്തനത്തിനായി ദക്ഷിണ നാവികസേനാ നിയോഗിച്ചത്. 17,000 അധികം ആളുകളെയാണ് നാവികസേന പ്രളയത്തില്‍ രക്ഷപ്പെടുത്തിയത്. ഇരുപത് ദിവസം നീണ്ടുനിന്നു രക്ഷാപ്രവര്‍ത്തനം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ മാത്രം 54 ലേറെ രക്ഷാ ദൗത്യങ്ങളാണ് സേന നടത്തിയത്.  

Latest News