ജിദ്ദ- സമസ്തയുടെ  പ്രവാസി പോഷക സംഘടനയായ സമസ്ത ഇസ്ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മറ്റി ഭാരവാഹികളായി  തെരഞ്ഞെടുക്കപ്പെട്ട ജിദ്ദയില്‍ നിന്നുള്ള  സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ (നാഷണല്‍ കമ്മറ്റി പ്രസിഡന്റ് ) അബൂബക്കര്‍ ദാരിമി താമരശ്ശേരി (വൈസ് പ്രസിഡന്റ്),എം.സി സുബൈര്‍ ഹുദവി കൊപ്പം(സെക്രട്ടറി ) എന്നിവര്‍ക്ക് സമസ്ത ഇസ്ലാമിക് സെന്റര്‍ ജിദ്ദ കമ്മറ്റി സ്വീകരണം നല്‍കി.
അബൂബക്കര്‍ ദാരിമി ആലംപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് അന്‍വര്‍ തങ്ങള്‍ അധ്യക്ഷത  വഹിച്ചു. ഇസ്ലാമിക് സെന്റര്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് സി.എം അലി മൗലവി നാട്ടുകല്‍,  കെ.എം.സി.സി  സെന്‍ട്രല്‍ കമ്മറ്റി സെക്രെട്ടറി  അബൂബക്കര്‍ അരിമ്പ്ര, സൈന്‍ ജിദ്ദ ചാപ്റ്റര്‍ ഡയറക്ടര്‍ റഷീദ് വരിക്കോടന്‍, ജിദ്ദ ഇസ്ലാമിക് സെന്റര്‍ മഹല്ല് കോര്‍ഡിനേഷന്‍ പ്രസിഡന്റ് എന്‍. പി അബൂബക്കര്‍ ഹാജി കൊണ്ടോട്ടി , വി.പി മുസ്തഫ, മജീദ് പുകയൂര്‍  ലത്തീഫ് കളരാന്തിരി, ഉസ്മാന്‍ ഇരിങ്ങാട്ടിരി, ഉസ്മാന്‍ എടത്തില്‍, അബ്ദുല്ല കുട്ടി എടപ്പലം  തുടങ്ങിയവര്‍ പ്രസംഗിച്ചു, എസ്.ഐ.സി ജിദ്ദ കമ്മറ്റി കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്‍  കരീം ഫൈസി കീഴാറ്റൂര്‍  സ്വാഗതവും  സവാദ് പേരാമ്പ്ര  നന്ദിയും പറഞ്ഞു.







 
  
 