Sorry, you need to enable JavaScript to visit this website.

തിങ്കളാഴ്ച നാട്ടിൽ പോകാനിരിക്കേ  കോഴിക്കോട് സ്വദേശി മരിച്ചു

കുഞ്ഞിമരക്കാർ

റിയാദ്- സന്ദർശക വിസയിലെത്തി തിങ്കളാഴ്ച നാട്ടിലേക്ക് തിരിച്ചുപോകാനിരിക്കേ കോഴിക്കോട് സ്വദേശി നിര്യാതനായി. കോഴിക്കോട് പുത്തൂർമഠം സ്വദേശി ആറങ്ങാളി മീത്തൽ കുഞ്ഞിമരക്കാർ (56) ആണ് ദാറുശ്ശിഫ ആശുപത്രിയിൽ മരിച്ചത്. ഭാര്യ ആഇശക്കുട്ടിയോടൊപ്പം ഒരു മാസം മുമ്പാണ് റിയാദിലുള്ള മകൾ സബ്‌ന ഫൈസലിന്റെയടുത്തേക്ക് സന്ദർശക വിസയിലെത്തിയത്. നൗഷാദ്, മൻസൂർ മറ്റു മക്കളാണ്. ഫൈസൽ (റിയാദ്) മരുമകനാണ്. കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകൻ തെന്നല മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി നസീം ഖബർസ്ഥാനിൽ ഖബറടക്കി.

Latest News