പത്തനംതിട്ട സ്വദേശി നജ്‌റാനിൽ മരിച്ചു

നജ്‌റാൻ- പത്തനംതിട്ട ഏഴംകുളം സ്വദേശി നജ്‌റാനിൽ നിര്യാതനായി. അനൂബ് ചന്ദ്രബാബു (26) ആണ് മരിച്ചത്. നാല് വർഷമായി നജ്റാനിൽ ഹാർഡ്‌വെയർ  ഷോപ്പിൽ ജീവനക്കാരനായിരുന്നു. മൂന്ന് ദിവസം മുമ്പ് ശാരീരികാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ പുലർച്ചെ 12.20നാണ് മരിച്ചത്. പിതാവ് ചന്ദ്രബാബു ദിവാകരൻ നജ്‌റാനിലുണ്ട്. മാതാവ്: ശ്യാമള. പ്രിയ ഏക സഹോദരിയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ചന്ദ്രബാബു അറിയിച്ചു. 

 

Latest News