Sorry, you need to enable JavaScript to visit this website.

വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ അന്വേഷണം രക്ഷിതാക്കളിലേക്ക്

പത്തനംതിട്ട-  പ്ലസ് ടു വിദ്യാർഥിയെ 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയ കേസ് പുതിയ വഴിത്തിരിവിലേക്ക്. അന്വേഷണം വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ വിദ്യാർഥിയുടെ മാതാപിതാക്കളിലേക്ക്.  പ്രതിയെ ചോദ്യം ചെയ്തതിൽനിന്ന്  തട്ടിക്കൊണ്ടുപോക്കലിലേക്ക് നയിച്ചത്. സ്വത്തും സാമ്പത്തിക വിഷയവുമാണെന്ന് പോലീസിന് വിവരം ലഭിച്ചു. 
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് മഞ്ഞനിക്കര കൊല്ലിരേത്ത് സന്തോഷ് ഷൈലജ ദമ്പതികളുടെ മകനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയത്.  വാഹനങ്ങളിലായി എത്തിയ ഷൈലജയുടെ സഹോദരി ഭർത്താവ് മുരളീധരൻ(52), മകൻ അവിനാഷ് (25), ചിക്കമംഗളൂർ രംഗനഹള്ളി തരിക്കേരി മുദുഗോഡ് സ്വദേശികളായ പ്രേംദാസ് (31), ചന്ദ്രശേഖർ (24), ഹനീഫ (33), അലക്‌സ് ജോൺ (35) എന്നിവരാണ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയത്. വീട്ടിലുണ്ടായിരുന്ന മുത്തശി ഓമനയെ മർദിച്ച സംഘം കഴുത്തിലുണ്ടായിരുന്ന മാല കവരുകയും ചെയ്തു. അക്രമശേഷം രണ്ടായി പിരിഞ്ഞ സംഘത്തിലെ മുരളീധരൻ ഒരു വാഹനത്തിൽ ഏനാത്തിന് രക്ഷപ്പെട്ടു.  പെരുമ്പാവൂരിൽ വച്ചാണ് ക്വട്ടേഷൻ സംഘം പോലീസ് പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അവിനാഷിനെയും പിടികൂടുകയായിരുന്നു. .  അവിനാഷ് സന്തോഷിനോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്തിന് വേണ്ടിയാണ് പണം ചോദിച്ചത് എന്ന കാര്യത്തിൽ ഇതു വരെ വ്യക്തത കൈവന്നിട്ടില്ല. ഈ വിഷയവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഷൈലജയുടെ സഹോദരന്റെ ഭാര്യയെ ഹാജരാക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മൈസൂരിലാണ് സഹോദരനും ഭാര്യയുമെന്നാണ് ഷൈലജ മൊഴി നൽകിയിരിക്കുന്നത്. സഹോദര ഭാര്യയെ ഫോണിൽ വിളിച്ചു നൽകാമെന്ന് ഷൈലജ പറഞ്ഞുവെങ്കിലും പോലീസ് അംഗീകരിച്ചിട്ടില്ല. യുവതിയെ അഞ്ചു ദിവസത്തിനുള്ളിൽ സ്‌റ്റേഷനിൽ എത്തിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്‌പെക്ടർ ജി. സുനിൽകുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. 
സന്തോഷിന്റെ വീടിന് സമീപമുള്ള യുവതിയെയാണ് ഷൈലജയുടെ സഹോദരൻ വിവാഹം കഴിച്ചിരിക്കുന്നത്. ഇവർ മൈസൂരിലാണ് താമസം. യുവതിയുടെ മാതാവിന്റെ മരണത്തിലും ദുരുഹത ആരോപിക്കപ്പെടുന്നുണ്ട്. ഇതേപ്പറ്റി കൂടുതൽ അറിയാവുന്ന അവിനാഷും മുരളീധരനും സന്തോഷിനെ ബ്ലാക്‌മെയിൽ ചെയ്യുകയായിരുന്നുവെന്നാണ്  പോലീസ്  സംശയിക്കുനന്നത്.
 

Latest News