Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'വനിതാമതില്‍' നേതൃനിരയില്‍ കടുത്ത വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നയാളും; പ്രതിഷേധം പടരുന്നു

തിരുവനന്തപുരം- നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മനുഷ്യമതിലിന്റെ ജോയിന്റ് കൺവീനറായി സി.പി സുഗതനെ തെരഞ്ഞെടുത്തതിനെതിരെ പ്രതിഷേധം പടരുന്നു. ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറിയായ ഇദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന വർഗീയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഹാദിയ വിഷയത്തിലും ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദത്തിലും സുഗതൻ നടത്തിയ വർഗീയ, സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിന്റെ തെളിവുകള്‍ സോഷ്യല്‍ മീഡിയ പുറത്തുവിട്ടു. ഈ പ്രശ്‌നങ്ങളിൽ സുഗതന്റെ തന്റെ ഫെയ്‌സ്ബുക്കിലൂടെ കടുത്ത വർഗീയ പരാമർശങ്ങൾ നടത്തിയിരുന്നു. അഖിലയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞ് ഉടലും തലയും രണ്ടാക്കി ജയിലിൽ പോയേനെ. മാനികൾക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമാണ്. ജന്മം നൽകി സ്‌നേഹിച്ചുവളർത്തിയ തന്റെ തന്നെ രക്തമായ അച്ഛനെയും അമ്മയെയും നരകതുല്യമായ മാനസികാവസ്ഥയിലാക്കി, സമൂഹത്തെ തമ്മിൽതല്ലിച്ച് ജിഹാദി ഭീകരൻമാരുടെ വെപ്പാട്ടിയാകാൻ കെട്ടിയിറങ്ങിയിരിക്കുന്ന അഖില എല്ലാവരോടും യുദ്ധം  പ്രഖ്യാപിച്ചിരിക്കുന്നുവെന്നായിരുന്നു ഒരു പോസ്റ്റ്. സ്വന്തം വീടിന് തീയിട്ട് വാടകവീട് തേടിയ മനോരോഗിയാണ് അഖില. അവളെ തെരുവിൽ ഭോഗിക്കട്ടെ എന്നായിരുന്നു സുഗതന്റെ മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഹിന്ദുക്കളും അവന്റെ സംസ്‌കാരവും അവനുണ്ടാക്കിയ ഭരണഘടനയും നൽകിയ ഭിക്ഷയാണ് ഈ ജനാധിപത്യവും മതേതരത്വവുമെന്നും അത് മറക്കേണ്ടെന്നുമായിരുന്നു മറ്റൊരു പോസ്റ്റ്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടും കോടതി വിധിക്കെതിരെ സുഗതൻ രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ നവംബർ മുപ്പതിന് പോലും സുഗതൻ ഹാദിയ വിഷയത്തിൽ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടുണ്ട്. അഖിലയെ ഹാദിയ എന്നുവിളിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കുന്നുവെന്ന തന്റെ മുൻ പോസ്റ്റാണ് കഴിഞ്ഞദിവസം ഇദ്ദേഹം വീണ്ടും ഷെയർ ചെയ്തത്. കോഴിക്കോട് മാൻഹോളിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ കുടുംബത്തെ സഹായി്ച്ചതിനെ വർഗീയ പ്രീണനമെന്ന് പറഞ്ഞ് ആക്ഷേപിച്ച വെള്ളാപ്പള്ളി നടേശനാണ് മനുഷ്യമതിലിന്റെ ചെയർമാൻ. 

ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വനിതകൾ അണിനിരക്കുന്ന മനുഷ്യമതിൽ സൃഷ്ടിക്കാൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന സമുദായ സംഘടനകളുടെ യോഗമാണ് തീരുമാനിച്ചത്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് യോഗത്തിനു ശേഷം മുഖ്യമന്ത്രി അറിയിച്ചു. ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളും നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ നിലകൊള്ളുന്ന സമൂഹവും ഈ പരിപാടിയിൽ അണിനിരക്കണമെന്ന് മുഖ്യമന്ത്രി അഭ്യ ർത്ഥിച്ചു. നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനുളള പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ട് പോകുന്നതിന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയർമാനും കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ കൺവീനറുമായി നവോത്ഥാന മൂല്യസംരക്ഷണ സമിതി യോഗത്തിൽ രൂപീകരിച്ചു. സി.കെ. വിദ്യാസാഗർ, ബി. രാഘവൻ (വൈസ് ചെയർമാൻമാർ), സി.ആർ. ദേവദാസ്, സി.പി. സുഗതൻ, ഇ. എൻ. ശങ്കരൻ (ജോയിന്റ് കൺവീനർമാർ), കെ. സോമപ്രസാദ് (ട്രഷറർ) എന്നിവരാണ് സമിതിയുടെ മറ്റ് ഭാരവാഹികൾ.  ജനുവരി ഒന്നിന്റെ വനിതാ മതിൽ രാജ്യം ശ്രദ്ധിക്കുന്ന ഇടപെടലായി മാറ്റാനാണ് ലക്ഷ്യ മെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സമൂഹത്തെ ഇരു ണ്ട കാലത്തേക്ക് ആർക്കും തള്ളി വിടാനാവില്ല എന്ന് പ്രഖ്യാപനമായിരിക്കും ജനുവരി ഒന്നിന് കേരളത്തിൽ മുഴങ്ങുക. 
ജഗതി സഹകരണ ഭവനിൽ ചേർന്ന യോഗത്തിലേക്ക് 190 സംഘടനാ പ്രതിനിധികളെ യാണ് സർക്കാർ ക്ഷണിച്ചിരുന്നത്. അവരിൽ 170 പേർ പങ്കെടുത്തു. എൻ.എസ്.എസും യോഗക്ഷേമസഭയും യോഗത്തിനെത്തിയില്ല. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത യോഗത്തി ൽ പട്ടികജാതിപട്ടികവർഗ ക്ഷേമ, നിയമ മന്ത്രി എ.കെ. ബാലൻ അധ്യക്ഷനായിരുന്നു. വെള്ളാപ്പള്ളി നടേശൻ, പുന്നല ശ്രീകുമാർ, പി.ആർ.ദേവദാസ് (അഖില കേരള വിശ്വക ർമ്മ മഹാസഭ), സി.കെ. വിദ്യാസാഗർ (ശ്രീനാരായണ ധർമ്മവേദി), സി.പി. സുഗതൻ (ഹിന്ദുപാർലമെൻറ് ജനറൽ സെക്രട്ടറി), വി. ദിനകരൻ (അഖില കേരള ധീവര സഭ), വിഷ്ണുപുരം ചന്ദ്രശേഖരൻ (സാമൂഹ്യസമത്വ മുന്നണി), പി. രാമഭദ്രൻ (ദളിത് ഫെഡ റേഷൻ), ടി.പി കുഞ്ഞുമോൻ (ആൾ ഇന്ത്യ വീരശൈവമഹാ സഭ), ഇ.എൻ. ശങ്കരൻ (ആദിവാസി ക്ഷേമ സമിതി), ടി.പി. വിജയകുമാർ (അഖില കേരള എഴുത്തച്ഛൻ സമാ ജം), എൽ.എസ്. പ്രമോദ് (കെ.എൻ.എം.എസ്), കെ.കെ. സുരേഷ് (ചേരമാൾ സാംബവ ഡെവലപ്‌മെൻറ്െ സൊസൈറ്റി), കരിമ്പുഴ രാമൻ  (കേരള ബ്രാഹ്മണ സഭ), കെ. സോമ പ്രസാദ്. എം.പി  തുടങ്ങിയവർ സംസാരിച്ചു. 
നവോത്ഥാന മൂല്യങ്ങൾ തകർക്കാനുളള ചില ശക്തികളുടെ നീക്കം ഉത്കണ്ഠയുളവാ ക്കുന്നതാണന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമല പ്രശ്‌നത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെ യോഗത്തിൽ പങ്കെടുത്തവർ പൊതുവെ സ്വാഗതം ചെയ്തു. പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും ഉണ്ട് എന്ന പ്രശ്‌നം ഗൗരവമായി പരിഗണിച്ച് മുന്നോട്ട് നീങ്ങണം എന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു. സ്ത്രീകളോട് വിവേചനം കാണിക്കുന്ന ഒരു നീക്കവും അനുവദിക്കാനാകില്ല. അതു കൊണ്ടാണ് സ്ത്രീകളെ അണിനിരത്തി ജനുവരി ഒന്നിന് പരിപാടി സംഘടിപ്പിക്കുന്നത്. 
നവോത്ഥാന പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാനുളള ഉത്തരവാദിത്വമാണ് നവോത്ഥാ ന പ്രസ്ഥാനങ്ങളുടെ ഇന്നത്തെ നേതാക്കൾ ഏറ്റെടുക്കേണ്ടതെന്ന് ഉദ്ഘാടന പ്രസംഗ ത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നിയമം ഉറപ്പുനൽകുന്ന സ്ത്രീപുരുഷ സമത്വം നിഷേധി ക്കാനുളള ഇടപെടലുകളാണ് ഇപ്പോൾ നടക്കുന്നത്. നാടിനെ പിറകോട്ടു നയിക്കാനുളള ഇത്തരം ശ്രമങ്ങൾക്കെതിരെ ബഹുജനപ്രസ്ഥാനം ഉയർന്നുവരണം. ഇത്തരം പ്രവർത്തന ങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകും. ശബരിമല വിഷയത്തിൽ സർ ക്കാരിനോ പോലീസിനോ ഒരു പിടിവാശിയുമില്ല. തുലാമാസ പൂജാവേളയിലും ചിത്തിര ആട്ടവിശേഷപൂജാ ദിവസവും ശബരിമലയിൽ സ്ത്രീകളെ പോലും ആക്രമിക്കുന്ന സാഹചര്യമുണ്ടായതുകൊണ്ടാണ് നിയന്ത്രണം വേണ്ടിവന്നത്. ഈ നിയന്ത്രണം ഫല പ്രദമായിരുന്നു എന്ന് ഇപ്പോൾ തെളിഞ്ഞു. കുഴപ്പമുണ്ടാക്കുന്നവർ മാറി നിന്നാൽ ഒരു നിയന്ത്രണവും ഉണ്ടാകില്ല. പാഠഭാഗങ്ങളിൽ നവോത്ഥാന മൂല്യങ്ങൾ അർഹിക്കുന്ന പ്രാ ധാന്യത്തോടെ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 
സുപ്രീംകോടതി വിധി അനുസരിക്കാതെ സർക്കാരിന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജീവിതത്തിൽ ഒരിക്കലും പ്രാർത്ഥിക്കാത്തവർ സന്നിധാനത്ത് ഭജന പാടുന്നതാണ് നാം കണ്ടത്. ഏതായാലും ശബരിമലയിൽ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചവരെ അഭിനന്ദിക്കുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളെ ഒന്നിച്ചു വിളിക്കാൻ തീരുമാനിച്ച സർ ക്കാരിനെ അഭിനന്ദിക്കുന്നു. സ്ത്രീകൾക്കുളള അവകാശം നിഷേധിക്കാനുളള നീക്കത്തെ പ്രതിരോധിക്കാൻ സ്ത്രീകളുടെ കൂട്ടായ്മ വേണമെന്നും അദ്ദേഹം പറഞ്ഞു.

Latest News