Sorry, you need to enable JavaScript to visit this website.

ജി-20 ഉച്ചകോടി 2020-ൽ സൗദിയിൽ

ബ്യൂണസ് അയേഴ്സ്- 2020-ൽ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടി സൗദിയിൽ. കഴിഞ്ഞദിവസം അർജന്റീനയിൽ ബ്യൂണസ് അയേഴ്‌സിൽ സമാപിച്ച ജി-20 ഉച്ചകോടി അടുത്തവർഷം ജപ്പാനിലാണ് നടക്കുക. 2020-ൽ ഉച്ചകോടിക്ക് സൗദി ആതിഥ്യം വഹിക്കും. അന്തർദേശീയ സാമ്പത്തികഘടനയിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന രാജ്യം എന്ന നിലയിലാണ് ജി-20 ഉച്ചകോടി സൗദിയിലേക്ക് എത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഉൽപാദന രാജ്യവുമാണ് സൗദി. ഇക്കഴിഞ്ഞ ഒക്ടോബറിൽ 10.7 മില്യൺ ബാരൽ എണ്ണയാണ് സൗദി ഉൽപാദിപ്പിച്ചത്. ആഗോള ഉൽപാദനത്തിന്റെ പത്തുശതമാനത്തിലേറെ സൗദിയുടെ വകയാണ്.
 

Latest News