85 ലക്ഷം രൂപയുടെ ഡോളറും  25 ലക്ഷത്തിന്റെ സ്വർണവും പിടിച്ചു

നെടുമ്പാശ്ശേരി- കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ 25 ലക്ഷം രൂപയുടെ അനധികൃത സ്വർണവും 2337 ഗ്രാം സ്വർണം കലർന്ന മിശ്രിതവും പിടിച്ചു. ഇതിന് പുറമെ 85 ലക്ഷം രൂപ വിലവരുന്ന യു.എസ് ഡോളറും പിടിച്ചെടുത്തു. കഴിഞ്ഞ 25 മുതൽ ഇന്നലെ വരെ നടന്ന പരിശോധനകളിൽ ആറ് കേസുകളിൽ നിന്നായാണ് ഇവ പിടികൂടിയത്. 
മൂന്ന് കേസുകളിലായാണ് 25 ലക്ഷത്തോളം രൂപ വിലവരുന്ന 902 ഗ്രാം സ്വർണം പിടിച്ചെടുത്തത്. മറ്റൊരു കേസിലാണ് സ്വർണ മിശ്രിതം പിടിച്ചത്. കൊച്ചിയിൽ നിന്നും ഹോങ്കോംഗിലേക്ക് പോകാനെത്തിയ കോഴിക്കോട് സ്വദേശികളായ രണ്ട് പേരിൽ നിന്നാണ് യു.എസ് ഡോളർ പിടിച്ചത്. ഒരാളിൽ നിന്നു 56.28 ലക്ഷം രൂപ വിലവരുന്ന 79,000 രൂപയുടെ ഡോളറും രണ്ടാമനിൽ നിന്നു 28.56 ലക്ഷം രൂപ വിലവരുന്ന 40,000 രൂപയുടെ ഡോളറുമാണ് പിടികൂടിയത്. പരിശോധനകൾ കൂടുതൽ കർശനമാക്കിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു.
 

Latest News