ബെഹ്‌റ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോഡിയെ രക്ഷിച്ചയാള്‍; ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്- ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംശയത്തിന്റെ നിഴലിലായ ഗുജറാത്തിലെ ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ ഇരുവരേയും രക്ഷിക്കാന്‍ ശ്രമിച്ചയാളാണ് കേരള പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്‍.ഐ.എ മേധാവിയായിരുന്നപ്പോള്‍ ഇവരെ വെള്ളപൂശുന്ന റിപോര്‍ട്ട് ബെഹ്‌റ നല്‍കി.  ഇതു സംബന്ധിച്ച ഫയലുകള്‍ ആഭ്യന്തര സഹമന്ത്രിയായിരിക്കെ നേരിട്ടു കണ്ടതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതിനു പ്രത്യുപകാരമായാണ് സംസ്ഥാന പോലീസ് മേധാവിയായി ബെഹ്‌റയെ നിയമിച്ചതെന്നും ബെഹ്‌റയെ ഡി.ജി.പിയാക്കാന്‍ നിര്‍ദേശിച്ചത് മോഡിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
 

Latest News