Sorry, you need to enable JavaScript to visit this website.

ദളിത് വിരുദ്ധ പരാമർശം: സന്തോഷ് എച്ചിക്കാനം  കീഴടങ്ങണമെന്ന് ഹൈക്കോടതി 

കൊച്ചി - ദളിത് വിരുദ്ധ പരാമർശം നടത്തിയ കേസിൽ പ്രതിയായ കഥാകൃത്ത് സന്തോഷ് എച്ചിക്കാനം പോലീസിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി. പ്രതി അന്വേഷണവുമായി സഹകരിക്കണമെന്നും കീഴടങ്ങിയാൽ ചോദ്യം ചെയ്യലിനു ശേഷം അന്നു തന്നെ മസ്ജിട്രേട്ട് മുമ്പാകെ ഹാജരാക്കണമെന്നും ജാമ്യാപേക്ഷ നിയമാനുസൃതം പരിഗണിച്ച് മജിസ്‌ട്രേട്ട് തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് സുനിൽ തോമസ് ഉത്തരവിട്ടു. 
കഥാകൃത്തിന്റെ പരാമർശങ്ങൾ സത്യസന്ധമാവാമെന്നും ചില ആളുകളെക്കുറിച്ചുള്ള അഭിപ്രായ പ്രകടനമാണിതെന്നും കോടതി വിലയിരുത്തി. എന്നാൽ പട്ടികജാതി പട്ടിക വർഗ പീഡനം തടയൽ നിയമ പ്രകാരം പ്രതിക്ക് മുൻകൂർ ജാമ്യം നൽകാൻ വ്യവസ്ഥയില്ലെന്നും കോടതി പറഞ്ഞു. 
'എന്റെ കഥ ദളിത് വിരുദ്ധമല്ല' എന്ന തലക്കെട്ടിൽ മലയാളം ടെലിവിഷൻ ചനാൽ സംപ്രേഷണം ചെയ്ത പരിപാടിക്കിടെ സന്തോഷ് എച്ചിക്കാനം നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരം. ദളിത് സമുദായംഗങ്ങൾ സാമൂഹ്യവും സാമ്പത്തികവുമായ ഉന്നതി നേതിക്കഴിഞ്ഞാൽ അവർ നായരോ നമ്പൂതിരിയോ ആവാൻ ശ്രമിക്കുകയാണെന്ന പരാമർശത്തെ തുടർന്നാണ് കഥാകൃത്തിനെതിരെ പോലീസ് കേസെടുത്തത്. വെളുത്ത സ്ത്രീകളെ വിവാഹം ചെയ്ത സമൂഹത്തിൽ ഔന്നത്യം പ്രകടിപ്പിക്കുയാണെന്നും തനിക്ക് പരിചയമുള്ളയാൾ ഇത്തരത്തിൽ പ്രവർത്തിച്ചുവെന്നും ആരോപിച്ചിരുന്നു. വെളുത്ത പെൺകുട്ടിയെ വിവാഹം കഴിച്ച് കറുത്തതും വെളുത്തതുമായി കുട്ടികളുമായി കഴിഞ്ഞു വരികയാണെന്നും പരാമർശിച്ചിരുന്നു. 
പരാമർശങ്ങൾ വ്യക്തിപരമായ അപീകർത്തിപ്പെടുത്തലാണെന്നും മതസൗഹാർദം തകർക്കുന്നതാണെന്നും പരാതിപ്പെട്ട് എൻ.ഐ.സി ജീവനക്കാരൻ സമർപ്പിച്ച പരാതിയിലായിരുന്നു കേസ്. പുതുതലമുറ ദളിത് വിഭാഗക്കാർക്കെതിരെയുള്ള പരാമർശം മാത്രമാണിതെന്നുമാണ് കഥാകൃത്തിന്റെ വിശദീകരണം.

 

Latest News