പത്തനംതിട്ട- ശബരിമലയിലെ നിരോധനാജ്ഞ ഡിസംബര്‍ നാല് വരെ നീട്ടി ജില്ലാ കലക്ടര്‍ ഉത്തരിവിട്ടു. നിലവിലെ നിരോധനാജ്ഞയുടെ കാലാവധി വെള്ളിയാഴ്ച രാത്രി അവസാനിക്കാനിരിക്കെയാണ് ഉത്തരവ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ തുടരുക. നിരോധനാജ്ഞ നീട്ടണമെന്നു ജില്ലാ പോലീസ് മേധാവി കലക്ടര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.






