Sorry, you need to enable JavaScript to visit this website.

ആമസോൺ   ഉപയോക്താക്കളുടെ  വിവരങ്ങൾ ചോർന്നു 

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിന്റെ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു. ഉപയോക്താക്കളുടെ പേര്, ഇ-മെയിൽ വിലാസം, ഉൾപ്പെടെയുള്ള വിവരങ്ങളാണ് വെബ്‌സൈറ്റ് വഴി ചോർന്നത്്. ബാധിക്കപ്പെട്ട ഉപയോക്താക്കളെ ഇക്കാര്യം ഇ-മെയിൽ സന്ദേശം വഴി അറിയിച്ചതായി ആമസോൺ പറഞ്ഞു. ഉപയോക്താക്കളുടെ പേരും ഇ-മെയിൽ വിവരങ്ങളും വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്യപ്പെട്ടത് ഒരു സാങ്കേതിക പ്രശ്‌നം മാത്രമാണെന്ന് ആമസോൺ പറയുന്നു.
പ്രശ്‌നം പരിഹരിച്ചതായും അക്കാര്യം ബാധിക്കപ്പെട്ട ഉപയോക്താക്കളെ അറിയിച്ചതായും കമ്പനി പറഞ്ഞു. അതേസമയം ഉപയോക്താക്കൾ പാസ്‌വേഡുകൾ മാറ്റേണ്ടതിന്റെയോ മറ്റു നടപടികൾ സ്വീകരക്കേണ്ടതിന്റെയോ ആവശ്യമില്ലെന്നും ആമസോൺ പറഞ്ഞു.
എല്ലാവിധ സുരക്ഷാ മുൻകരുതലുകളും തങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും പ്രാധാന്യം നൽകുന്നതെന്നും ആമസോൺ പറഞ്ഞു.
 

Latest News