Sorry, you need to enable JavaScript to visit this website.

ശബരിമലയിലേക്ക് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയെ ക്ഷണിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം- ശബരിമലയിൽ പ്രതിഷേധം ശക്തമായ ഘട്ടത്തിൽ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയെ ക്ഷണിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ശബരിമല സന്നിധാനത്ത് പ്രതിഷേധം അക്രമാസക്തമായപ്പോൾ, കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയെ പോലീസ് ക്ഷണിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ആർ.എസ്.എസ് നേതാവ് ക്രമസമാധാന പാലനത്തിന്റെ ചുമതല ഏറ്റെടുക്കുകയും പോലീസിന്റെ മെഗാഫോൺ ഉപയോഗിക്കുകയും ചെയ്തത് തെറ്റല്ലേ എന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇക്കാര്യത്തിൽ ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ക്ഷേത്രമുറ്റത്ത് പ്രശ്‌നങ്ങൾ ഇല്ലാതിരിക്കാനാണ് ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. കോടതി ഉത്തരവിന്റെ മറവിൽ കേരളത്തെ കലാപഭൂമിയാക്കാൻ ചിലർ ശ്രമിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Latest News