ഹൈദരലി തങ്ങളെ അവഹേളിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍; ഒരു പ്രതി വിദേശത്ത്

കോഴിക്കോട്- മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാളെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു.
കിഴക്കോത്ത് കച്ചേരിമുക്ക് വടക്കെ തൊടികയില്‍ റഷീദാണ് അറസ്റ്റിലായത്. കേസില്‍ കച്ചേരിമുക്ക് സ്വദേശിയായ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ വിദേശത്താണെന്ന് പറയുന്നു.
പൊളിറ്റിക്‌സ് കച്ചേരിമുക്ക്, കൊടുവള്ളി മുനിസിപ്പാലിറ്റി എന്നീ വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് ഹൈദരലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം പ്രചരിപ്പിച്ചത്. കൊടുവള്ളി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ടി. മൊയ്തീന്‍  കോയയാണ് താമരശ്ശേരി ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്.

 

Latest News