Sorry, you need to enable JavaScript to visit this website.

സൗദി തൊഴിൽ വിപണിയിൽ  ഏറ്റവും കൂടുതൽ ഇന്ത്യക്കാർ 

സ്വദേശികൾക്ക് മൂന്നാം സ്ഥാനം

റിയാദ്- സൗദി അറേബ്യയിൽ താമസിച്ച് ജോലി ചെയ്യുന്ന വിവിധ രാജ്യങ്ങളിലെ പൗരന്മാരിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ വംശജർ. സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇന്ത്യക്കാർ മുൻപന്തിയിൽ നിൽക്കുന്നത്. സൗദിയിലെ ആകെ തൊഴിലാളികളിൽ 19.8 ശതമാനമാണ് ഇന്ത്യക്കാർ. 17.4 ശതമാനം തൊഴിലാളികളുള്ള പാക്കിസ്ഥാൻ പൗരന്മാർക്ക് പിറകിൽ മൂന്നാം സ്ഥാനത്താണ് സ്വദേശികളെന്നതാണ് കൗതുകകരം. തൊഴിൽ മേഖലയിൽ സൗദി പൗരന്മാരുടെ തോത് 16.7 ശതമാനമാണ്. തൊഴിലാളികളുടെ എണ്ണത്തിൽ ഈജിപ്ത് (9.9 ശതമാനം), ബംഗ്ലാദേശ് (9.5 ശതമാനം) എന്നീ രാജ്യക്കാർ നാലും അഞ്ചും സ്ഥാനം അലങ്കരിക്കുന്നു. തുടർന്ന് യെമൻ (6.7), ഫിലിപ്പീൻസ് (5.0), സുഡാൻ (3.8), നേപ്പാൾ (3.6), സിറിയ (1.6) എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് ആറ് മുതൽ പത്ത് വരെയുള്ള (ബ്രാക്കറ്റിൽ ശതമാനം) സ്ഥാനക്കാർ. 

Latest News