Sorry, you need to enable JavaScript to visit this website.

ഹോൺ ദുരുപയോഗം: 500 റിയാൽ പിഴ 

റിയാദ് - മറ്റുള്ളവർക്ക് പ്രയാസം സൃഷ്ടിക്കും വിധം വാഹനങ്ങളുടെ ഹോൺ ദുരുപയോഗിക്കുന്നത് നിയമ ലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ഹോൺ ദുരുപയോഗം അടക്കം പൊതുസംസ്‌കാരത്തിന് നിരക്കാത്ത പ്രവർത്തനങ്ങൾക്കെതിരെ ട്രാഫിക് ഡയറക്ടറേറ്റ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കുന്ന നിലക്ക് ഹോൺ ഉപയോഗിക്കുന്നത് പൊതുസംസ്‌കാരത്തിന് നിരക്കുന്നതല്ല. ഇത് ഗതാഗത നിയമ ലംഘനവുമാണ്. ഇത്തരം നിയമ ലംഘനങ്ങൾക്ക് 300 റിയാൽ മുതൽ 500 റിയാൽ വരെ പിഴയോ പത്തു ദിവസം വരെ തടവോ രണ്ടും കൂടിയോ ലഭിക്കും. 
നിയമാനുസൃത നടപടികൾ പൂർത്തിയാക്കാതെ വാഹനങ്ങളുടെ ബോഡികളിൽ ഭേദഗതി വരുത്തൽ, പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കും വിധം റോഡുകളിലൂടെ വാഹനമോടിക്കൽ, നിശ്ചിത വേഗപരിധിയേക്കാൾ മണിക്കൂറിൽ 25 കിലോമീറ്ററിൽ കൂടാത്ത വേഗത്തിൽ വാഹനമോടിക്കൽ, ഇന്റർസെക്ഷനുകളിൽ നിയമം പാലിക്കാതിരിക്കൽ, ലൈസൻസ് അനുവദിച്ചതിന് വിരുദ്ധമായ ആവശ്യങ്ങൾക്ക് വാഹനങ്ങൾ ഉപയോഗിക്കൽ, യാത്രക്കാർക്ക് നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ ആളുകളെ കയറ്റൽ, നിശ്ചിത ട്രാക്ക് പാലിക്കാതിരിക്കൽ, പൊതുസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന നിലക്ക് റോഡിൽ വസ്തുക്കൾ ഉപേക്ഷിക്കൽ, ഔദ്യോഗിക വാഹന വ്യൂഹങ്ങൾക്കും എമർജൻസി വാഹനങ്ങൾക്കും മുൻഗണന നൽകാതിരിക്കൽ, കാലാവധി തീർന്ന ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കൽ എന്നീ നിയമ ലംഘനങ്ങൾക്കും ഇതേ ശിക്ഷകൾ ലഭിക്കും. 

 

സൗദിയിലെ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ; അറിയേണ്ടതെല്ലാം

സൗദിയിൽ പുതിയ ട്രാഫിക് പിഴകൾ പ്രാബല്യത്തിൽ; ഗതാഗത ലംഘനത്തിന് വൻ പിഴ

Latest News