കോഴിക്കോട്ട് റെയില്‍വേ  ക്വാര്‍ടേഴ്‌സില്‍ കൊലപാതകം 

കോഴിക്കോട് റെയില്‍വേ ക്വാര്‍േട്ടഴ്‌സില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള ഉപയോഗശൂന്യമായ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് പയ്യാനക്കല്‍ ചക്കുംകടവ് സ്വദേശി സിക്കന്ദറിന്റെ മകന്‍ സുധീര്‍ ബാബുവിന്റെ(32) മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി നല്ലളം ബസാര്‍ വടക്കേത്തടത്തില്‍ മുന്ന മന്‍സിലില്‍ നൗഫലിനെ(26) പോലീസ് അറസ്റ്റ് ചെയ്തു.
നവംബര്‍ അഞ്ചിന് രാവിലെയാണ് സുധീര്‍ കൊല്ലപ്പെട്ടതെന്ന് പ്രതി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. മദ്യലഹരിയില്‍ വാക്കേറ്റമുണ്ടായപ്പോള്‍ കല്ലുകൊണ്ട് തലക്കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. കേസില്‍ മറ്റൊരു പ്രതിക്കു വേണ്ടി പോലീസ് തെരച്ചില്‍ തുടരുകയാണ്. സുധീര്‍ ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ നവംബര്‍ 18ന് പന്നിയങ്കര പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുെട അടിസ്ഥാനത്തില്‍ പന്നിയങ്കര പോലീസും സിറ്റി പോലീസ് ക്രൈം സ്‌ക്വാഡും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് നൗഫലിനെ പോലീസ് പിടികൂടിയത്. കസബ സ്റ്റേഷന്‍ പരിധിയിലുള്ള മറ്റൊരു കേസില്‍ ശിക്ഷ അനുഭവിച്ച് ബുധനാഴ്ച നൗഫല്‍ പുറത്തിറങ്ങിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.

Latest News