റിയാദ്- റിയാദ് കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഒരുമിച്ചിരിക്കാം മുന്നോട്ട് കുതിക്കാം' എന്ന ശീർഷകത്തിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. എക്സിറ്റ് പതിനെട്ടിലെ മർവ ഇസ്തിറാഹയിൽ നടന്ന ഫാമിലി മീറ്റിൽ യുവജന യാത്ര, വിളംബര ജാഥ, സംഘടന ക്ലാസ്, ഫാമിലി കൗൺസിലിംഗ്, മൈലാഞ്ചിയിടൽ മത്സരം, കുട്ടികൾക്കായി കളിക്കൂടാരം എന്നിവ സംഘടിപ്പിച്ചു.
അബ്ദുൽ മജീദ് പയ്യന്നൂരിന്റെ അധ്യക്ഷതയിൽ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. യു.പി മുസ്തഫ, റസാക്ക് വളക്കൈ, ജലീൽ തിരൂർ, കെ.ടി അബൂബക്കർ, മാമുക്കോയ തറമ്മൽ, നാസർ മാങ്കാവ് എന്നിവർ ആശംസ പ്രസംഗം നടത്തി.
ആദ്യ സെഷനിൽ മുസ്ലിം ലീഗ് ചരിത്രവഴിയിലൂടെ എന്ന വിഷയത്തിൽ സത്താർ താമരത്ത് സംസാരിച്ചു. ഷഫീഖ് കൂടാളി ആമുഖം പറഞ്ഞു.
രണ്ടാമത്തെ സെഷനിൽ ഡോ.പോളിന്റെ ഫാമിലി കൗൺസിലിംഗ് ക്ലാസ് നടന്നു. സംതൃപ്തവും വിജയകരവുമായ കുടുംബ ജീവിതം നയിക്കാൻ വേണ്ട കാര്യങ്ങൾ അദ്ദേഹം സദസ്സുമായി സംവദിച്ചു. മുക്താർ പി.ടി.പി ആമുഖം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു വിളംബര ജാഥയും സംഘടിപ്പിച്ചു. വനിതകൾക്കായി മൈലാഞ്ചിയിടൽ മത്സരവും കുട്ടികൾക്കായി തയ്യാറാക്കിയ കളിക്കൂടാരത്തിൽ വിവിധ മത്സരങ്ങൾ നടന്നു.
ഹുസൈൻ കുപ്പം, മെഹബൂബ് ചെറിയവളപ്പ്, മുഹമ്മദ് ബുഷ്ർ, സൈഫുദ്ദീൻ വളക്കൈ, അബ്ദുറഹ്മാൻ കൊയ്യോട്, ഷൗക്കത്ത് പള്ളിപ്പറമ്പ്, മുത്തലിബ് ഇരിക്കൂർ, മുഹമ്മദ് മയ്യിൽ, ഷഫീക് കയ്നി, ബഷീർ കല്യാശ്ശേരി, നൗഷാദ് അഴീക്കോട്, നൗഷാദ് കെ.പി, ശരീഫ് തിലാന്നൂർ എന്നിവർ നേതൃത്വം നൽകി. അൻവർ വാരം സ്വാഗതവും കെ.ടി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.






