Sorry, you need to enable JavaScript to visit this website.

'തനിമ, ഒരുമ, കൂട്ടായ്മ' സൗദി  മധ്യമേഖലാ പ്രചാരണത്തിന് തുടക്കം 

കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന കാമ്പയിൻ 'തനിമ, ഒരുമ, കൂട്ടായ്മ' സൗദി മധ്യമേഖലാ പ്രചാരണോദ്ഘാടനം കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം.അബ്ദുറഹ്മാൻ സലഫി നിർവഹിക്കുന്നു.


റിയാദ്- കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന കാമ്പയിൽ 'തനിമ, ഒരുമ, കൂട്ടായ്മ' സൗദി മധ്യമേഖലാ പ്രചാരണ പ്രവർത്തനങ്ങൾക്ക് റിയാദിൽ തുടക്കമായി. കുടുംബിനികളും വിദ്യാർഥി വിദ്യാർഥിനികളുമുൾപ്പെടെ പ്രൗഢമായ സദസ്സ് സമ്മേളനത്തിൽ സന്നിഹിതമായിരുന്നു.   
റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ദാറുൽ ഫുർഖാൻ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനം കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം. അബ്ദുറഹ്മാൻ സലഫി ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷങ്ങൾ മുഴുവൻ ഒറ്റക്കെട്ടായി അണി നിരക്കേണ്ട ഈ സാഹചര്യത്തിൽ നമുക്കിടയിലുണ്ടായ ഈ ഐക്യം മുറുകെ പിടിച്ച് പ്രബോധന പ്രവർത്തനങ്ങളിൽ മുന്നേറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 
ചരിത്രത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ ശക്തിയാർജിച്ച് കൊണ്ടിരിക്കുന്ന ഈ കാലത്ത് ഐക്യമാണ് ശക്തി എന്ന് തിരിച്ചറിഞ്ഞ് പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും നവചരിത്രം തീർക്കാൻ നാം തയാറാകണമെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച് കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം.സ്വലാഹുദ്ദീൻ മദനി അഭിപ്രായപ്പെട്ടു. 


സംഘാടക സമിതി ചെയർമാൻ അബ്ദുൽ ഖയ്യൂം ബുസ്താനിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ദാറുൽ ഫുർഖാൻ അൽ ഖൈരിയ്യ ഡയറക്ടർ ശൈഖ് ഹുസൈൻ ബുറൈക് അദ്ദൗസരി, കിംഗ് ഖാലിദ് ഇസ്‌ലാമിക് സെന്റർ പ്രതിനിധി ശൈഖ് അയ്യു അഷവ്വാ, റിയാദ് ജംഇയ്യത്തു തഹ്ഫീളുൽ ഖുർആൻ പ്രതിനിധി ശൈഖ് ഇബ്‌റാഹീം അബ്ദുല്ലാഹ് അൽ ഈദ്, സൗദി ദേശീയ അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികൾ ആയ അബ്ബാസ് ചെമ്പൻ, ഡോ.ഫാറൂക്ക്, ഇദ്‌രീസ് സ്വലാഹി, ഹബീബ് റഹ്മാൻ പരപ്പനങ്ങാടി, ജലാലുദ്ദീൻ അഹമ്മദ് തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയിരുന്നു. 
കെ.ഐ അബ്ദുൽ ജലാൽ, അബ്ദുൽ റസാഖ് സ്വലാഹി, മുജീബുറഹ്മാൻ തൊടികപ്പുലം, അബൂബക്കർ എടത്തനാട്ടുകര, സാജിദ് കൊച്ചി, നൗഷാദ് മടവൂർ, മുഹമ്മദ്കുട്ടി കടന്നമണ്ണ തുടങ്ങിയവർ സംബന്ധിച്ചു. നാസർ ടി.കെ, ശംസീർ ചെറുവാടി, അഡ്വ.അബ്ദുൽ ജലീൽ, അബ്ദുറസാഖ് എടക്കര, മുജീബുറഹ്മാൻ ഇരുമ്പുഴി, സകരിയ കോഴിക്കോട്, അബ്ദുൽ മജീദ് തൊടികപ്പുലം, റഷീദ് വടക്കൻ, അബ്ദുൽ വഹാബ് പാലത്തിങ്കൽ, അസീസ് കോട്ടക്കൽ, ബഷീർ സ്വലാഹി, നജീബ് സ്വലാഹി, ഷംസുദ്ദീൻ പുനലൂർ, അഷ്‌റഫ് തിരുവനന്തപുരം, ഫൈസൽ ബുഖാരി, ഫസൽ അറക്കൽ, ഇക്ബാൽ വേങ്ങര, മർസൂഖ് കരിപ്പൂർ, മൻസൂർ സിയാംകണ്ടം, നൗഷാദ് അലി കോഴിക്കോട്, അബ്ദുസലാം ബുസ്താനി, സിബ്ഗത്തുള്ളാഹ് എന്നിവർ നേതൃത്വം നൽകി
വിദ്യാർഥി വിദ്യാർഥിനികൾക്കായി പ്രത്യേകം സംഘടിപ്പിച്ച 'സ്റ്റുഡന്റ്‌സ് ഗാതറിംഗ്' പ്രോഗ്രാമിന് യതി മുഹമ്മദ്, കമാൽ നാസർ, അംജദ് അൻവാരി, ആത്തിഫ് ബുഖാരി, ഹനീഫ് മാസ്റ്റർ, വലീദ് ഖാൻ, റജീന ടീച്ചർ, ഷാനിത മർസൂഖ് എന്നിവർ നേതൃത്വം നൽകി. സൽമാൻ ബിൻ ഷഹീറിന്റെ  ഖുർആൻ പാരായണത്തോടെ ആരംഭിച്ച പൊതു സമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ എം.ഐ അബ്ദുൽ ഹമീദ് സുല്ലമി സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനർ സഅദുദ്ദീൻ സ്വലാഹി നന്ദിയും പറഞ്ഞു.

 

Latest News