കെ.എം. ഷാജിയെ അയോഗ്യനാക്കിയ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂദല്‍ഹി- അഴീക്കോട് മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുപ്പില്‍ ജയിച്ച കെ.എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. നിയമസഭയില്‍ പങ്കെടുക്കാമെങ്കിലും എം.എല്‍.എയുടെ പൂര്‍ണ അവകാശങ്ങള്‍ ലഭിക്കില്ല. വോട്ടിങില്‍ പങ്കെടുക്കാനോ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ കഴിയില്ല. കേസ് ജനുവരിയില്‍ വീണ്ടും പരിഗണിക്കാന്‍ മാറ്റി.  വര്‍ഗീയ പ്രചാരണം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയിരുന്നത്. ഹര്‍ജി അടിയന്തിരമായി പരിഗണിക്കാനാവില്ലെന്ന് നേരത്തെ സുപ്രീം കോടതി ഹര്‍ജി മാറ്റിയിരുന്നു. ചൊവ്വാഴ്ച നിയമസഭാ സമ്മേളനം തുടങ്ങുന്ന പശ്ചാത്തലത്തിലാണ് ഷാജി വീണ്ടും കോടതിയെ സമീപിച്ചത്. അനുകൂല വിധി ലഭിച്ചതോടെ പരിമിത അധികാരങ്ങളോടെ ഷാജിക്ക് ഇനി സഭയിലെത്താം.
 

Latest News