കൊണ്ടോട്ടി- ജീവിതദുരിതത്തെ ഇച്ഛാശക്തി കൊണ്ടു മറികടന്ന കൊട്ടപ്പുറം സമദിന് കൂട്ടാകാൻ സഫ്‌വാന തസ്‌നിയെത്തി. ഇരുകൈകളും തോളൊപ്പം മുറിച്ചുമാറ്റേണ്ടി വന്ന സമദ് എന്ന ഇരുപത്തിയേഴുകാരന്റെ ജീവിതത്തിലേക്കാണ് മുണ്ട പാലത്തിങ്ങൽ പുത്തൻപുരയ്ക്കൽ സുബൈദയുടെ മകൾ സഫ്‌വാന എത്തിയത്. 2003-ൽ കളിച്ചുകൊണ്ടിരിക്കെ കയ്യിലുണ്ടായിരുന്ന കമ്പി വൈദ്യുതി ലൈനിൽ തട്ടിയാണ് സമദിന്റെ ഇരുകൈകളും കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് മുറിച്ചുമാറ്റിയത്. എന്നാൽ പിന്നീട് തന്റെ വേദനയെ സമദ് അമ്പരിപ്പിക്കുന്ന ആത്മവിശ്വാസത്തോടെ മറികടന്നു. കാലുകളുപയോഗിച്ച് കംപ്യൂട്ടർ പ്രവർത്തിപ്പിച്ചും നാവുകൊണ്ട് ഫോണുപയോഗിച്ചും ഓട്ടോ ഓടിച്ചും കുതിച്ചൊഴുകുന്ന തോട്ടിലേക്ക് എടുത്തുചാടിയും മനോഹരമായി ഗാനങ്ങളാലപിച്ചും സമദ് തന്റെതായ ലോകത്തെ ഒപ്പം കൂട്ടി. കൊട്ടപ്പുറം, മുഴങ്ങല്ലൂർ പി.എൻ.സി ഉസ്മാന്റെ മകനാണ് സമദ്. കാല് കൊണ്ടെഴുതി ഡിഗ്രി പഠനം പൂർത്തി യാക്കിയ സമദ് മധുര കാമരാജ് സർവകലാശാലയിൽ ഓപ്പൺ എം.എയിൽ സോഷ്യോജി പൂർത്തീകരിച്ചു.

ജീവിതസഖിയായി തന്നെ മനസിലാക്കുന്ന ഒരാളെ ലഭിക്കുമെന്ന് സമദിന് ഉറപ്പുണ്ടായിരുന്നു. മൂന്ന് മാസം മുമ്പ് എടക്കരയിലെ സഫ്‌വാന വിവാഹത്തിന് സമ്മതം മൂളിയത്. ഞായറാഴ്ച്ച പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ നിക്കാഹ് നടന്നു. നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റാ യി ജോലി ചെയ്യു കയാണ് സഫ്്‌വാന. ഫഌവേഴ്‌സ് ടി.വി ഉൾപ്പെടെ നിരവധി ചാനലുകളിലും സമദ് പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.






