Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും കാറും കവർന്ന സംഭവം: രണ്ടുപേർ അറസ്റ്റിൽ  

അറസ്റ്റിലായ അമീർ അലി, ഷാജഹാൻ.

പെരിന്തൽമണ്ണ- യുവാവിനെ തട്ടിക്കൊണ്ടുപോയി ഇന്നോവ കാറും രണ്ടു ലക്ഷം രൂപയും കവർന്ന കേസിൽ രണ്ടു പേരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തു. കൊണ്ടോട്ടി ഓമാനൂർ സ്വദേശികളായ മാടശേരി തെക്കേത്തൊടി അമീർ അലി (27), കളരിപ്പറമ്പിൽ ഷാജഹാൻ (36) എന്നിവരെയാണ് പെരിന്തൽമണ്ണ സി.ഐ ടി.എസ്.ബിനുവും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11നാണ് സംഭവം. മണ്ണാർക്കാട്ടുനിന്ന് പെരിന്തൽമണ്ണയിലേക്കു തന്റെ ഇന്നോവ കാറിൽ വരികയായിരുന്ന പാണ്ടിക്കാട് സ്വദേശി നൂറുദ്ദീനെയാണ് ഇവർ തട്ടിക്കൊണ്ടു പോയത്.
ബിസിനസ് കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന സംഘത്തിലെ ഒരാൾ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഇയാൾ പറഞ്ഞതനുസരിച്ച് പെരിന്തൽമണ്ണ ആയിഷ കോംപ്ലക്‌സിനു സമീപത്തെ ഹോട്ടലിന്റെ പാർക്കിങ് ഗ്രൗണ്ടിലെത്തിയ നൂറുദ്ദീനെ പിടിയിലായവർ അടങ്ങുന്ന ഒമ്പതംഗ സംഘം ബലമായി കാറിന്റെ പിൻസീറ്റിലിരുത്തി കത്തി കാണിച്ചു ഭീഷണിപ്പെടുത്തി. തുടർന്ന് ഓമാനൂർ കുന്നിൻമുകളിലുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു രണ്ടു കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. കാറും അക്കൗണ്ടിലുണ്ടായിരുന്ന രണ്ടു ലക്ഷം രൂപയും
പാസ്‌പോർട്ടും വാച്ചും കൈക്കലാക്കിയ ശേഷം സംഘം നൂറുദ്ദീനെ കൊണ്ടോട്ടിയിൽ ഇറക്കിവിട്ടു. തുടർന്നു നൂറുദ്ദീന്റെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും കാറും പാസ്‌പോർട്ടും കണ്ടെടുക്കാൻ നടപടി സ്വീകരിച്ചതായും പോലീസ് അറിയിച്ചു. പെരിന്തൽമണ്ണ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Latest News