കണ്ണൂർ സ്വദേശി റിയാദിൽ വാഹനാപകടത്തിൽ മരിച്ചു

റിയാദ്- ന്യൂസനയ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി കാറിടിച്ച് മരിച്ചു. കണ്ണൂർ ചപ്പാരപ്പടവ് കൂവേരി സ്വദേശി കൂട്ടുക്കൻ പാറപ്പുറത്ത് അബ്ദുസ്സലാം (50) ആണ് ന്യൂസനയ്യയിലെ വില്ലക്ക് മുന്നിലെ പോക്കറ്റ് റോഡിൽ വെച്ച് കാറിടിച്ചു മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
കമ്പനിയിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം വൈകുന്നേരം തയ്യൽകടയിൽ പോയി വരുമ്പോൾ എതിരെ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പോലീസെത്തി മൃതദേഹം ശുമൈസി മോർച്ചറിയിലേക്ക് മാറ്റി. 
റിയാദിൽ കെ.എം.സി.സിയിലും എസ്.കെ.ഐ.സിയിലും എസ്.വൈ.എസിലും സജീവമായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം 12 വർഷത്തോളമായി സൗദിയിലുണ്ട്. സുബൈദയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി നേതാവ് ഷാനവാസ് ആറളം രംഗത്തുണ്ട്.

Latest News