ജയ്പൂര്‍- നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരത്തിന് രാജസ്ഥാനിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അജ്മിരിലെ സൂഫിവര്യന്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗയില്‍ സന്ദര്‍ശനം നടത്തി. രാജസ്ഥാന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സചിന്‍ പൈലറ്റ്, മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഘഹ്‌ലോട്ട് എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു. മൂവരും ചേര്‍ന്ന് പനിനീര്‍ പൂക്കള്‍ കൊണ്ടുള്ള ചാദര്‍ അര്‍പ്പിച്ചു. ഗാന്ധി കുടുംബത്തിനു വേണ്ടി പരമ്പരാഗതമായി അജ്മിറില്‍ സഹായങ്ങള്‍ ചെയ്യുന്ന ഖാദിമാണ് രാഹുലിനും സൗകര്യങ്ങള്‍ ചെയ്തു നല്‍കിയത്. ദര്‍ഗയിലെ പ്രാര്‍ത്ഥനയ്ക്കു ശേഷം തെരഞ്ഞെുപ്പ് റാലികള്‍ക്കായി പുഷ്‌ക്കറിലേക്കും ജയ്‌സാല്‍മീറിലേക്കും തിരിച്ചു.






