സുലൈമാന്‍ സേട്ട്: ഒരിന്ത്യന്‍ വീരഗാഥ പ്രകാശനം ചെയ്തു

ജിദ്ദ- മാധ്യമ പ്രവര്‍ത്തകന്‍ ഹസന്‍ ചെറൂപ്പ രചിച്ച സുലൈമാന്‍ സേട്ട്: ഒരിന്ത്യന്‍ വീരഗാഥ എന്ന പുസ്തകത്തിന്റെ ഗള്‍ഫ് പ്രകാശനം ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ് മാന്‍ ശൈഖ് അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദിന് നല്‍കി നിര്‍വഹിച്ചു. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി.പി മുഹമ്മദലി അധ്യക്ഷത വഹിച്ചു.
ഇബ്രാഹിം സൂലൈമാന്‍ സേട്ട് എന്ന ഇതിഹാസ നായകനെ നേരില്‍ കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് മനസ്സിലാക്കാന്‍ സാധിച്ചിരുന്നതായി കോണ്‍സല്‍ ജനറല്‍ പറഞ്ഞു.  ഇന്ത്യന്‍ മുസ്ലിംകളുടെ അജയ്യനായ നേതാവായിരുന്നു സുലൈമാന്‍ സേട്ടെന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ച പ്രശസ്ത സൗദി മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന പറഞ്ഞു.

http://malayalamnewsdaily.com/sites/default/files/2018/11/26/hassan1.jpeg
ഡെപ്യൂട്ടി കോണ്‍സല്‍  ജനറല്‍  മുഹമ്മദ് ഷാഹിദ് ആലം, സൗദി ഗസറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ റാം നാരായണ്‍ അയ്യര്‍, അറബ് ന്യൂസ് മാനേജിംഗ് എഡിറ്റര്‍ സിറാജ് വഹാബ്, ആലുങ്ങല്‍ മുഹമ്മദ്, ടി.എ.എം. റഊഫ്, സലാഹ് കാരാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. റഹീം പട്ടര്‍ക്കടവിന് കോപ്പി നല്‍കി ഹസന്‍ സിദ്ധീഖ് ബാബു പുസ്തക വില്‍പന ഉദ്ഘാടനം നിര്‍വഹിച്ചു.
നേരത്തെ നടന്ന ചര്‍ച്ചാ സമ്മേളനം കേരള നദ് വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറി സലാഹുദ്ദീന്‍ മദനി ഉദ്ഘടനം ചെയ്തു.  മുസ്തഫ വാക്കാലൂര്‍ അധ്യക്ഷത വഹിച്ചു.
സുലൈമാന്‍ സേട്ട്: ഒരിന്ത്യന്‍ വീരഗാഥ എന്ന പുസ്തകം ഓരോ വായനക്കാരനും ഓരോ അനുഭൂതിയാണ് സമ്മാനിക്കുന്നതെന്നും ജീവിതം മുഴുവന്‍ ആരാധനയായി കണ്ട മഹാമനീഷിയായിരുന്നു അദ്ദേഹമെന്നും പുസ്തകം പരിചയപ്പെടുത്തിയ ഇസ്മായില്‍ മരിതേരി പറഞ്ഞു.  ഗ്രന്ഥകാരന്‍ ഹസന്‍ ചെറൂപ്പ  അബൂബക്കര്‍ അരിമ്പ്ര, വി.കെ.റഊഫ്, ഗോപി നെടുങ്ങാടി, കെ.യു ഇഖ്ബാല്‍, പി. ശംസുദ്ദീന്‍, കെ.ടി.എ മുനീര്‍, സി.കെ. മുഹമ്മദ് നജീബ്, നാസര്‍ ചാവക്കാട്, പി.പി റഹീം, ഉബൈദുല്ല തങ്ങള്‍, നൗഷാദ് ചിറയിന്‍കീഴ്, അബ്ദുറഹിമാന്‍ കാളമ്പ്രാട്ടില്‍, കബീര്‍ കൊണ്ടോട്ടി  എന്നിവര്‍ സംസാരിച്ചു. ഗഫൂര്‍  പൂങ്കാടന്‍ ഖിറാഅത്ത് നടത്തി. എ.എം.അബ്ദുല്ലകുട്ടി സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.

 

Latest News