റിയാദ്- ഇന്നലെ അൽയെമാമ കൊട്ടാരത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഏതാനും രാജ്യങ്ങളുടെ പുതിയ അംബാസഡർമാർ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് അധികാരപത്രം കൈമാറി. ജാവിക് ഐസക് (നമീബിയ, നോൺ റസിഡന്റ്), റാഫേൽ ഷിരിപ്‌ഗോ (ഇക്വഡോർ, നോൺ റസിഡന്റ്), ഉലുഗ്‌ബെക് മക്‌സുദോവ് (ഉസ്‌ബെക്കിസ്ഥാൻ), ജോ ബ്യംഗ് വൂക് (കൊറിയൻ റിപ്പബ്ലിക്), മുസ്തഫ അൽമൻസൂരി (മൊറോക്കോ), റിദ്‌വാൻ ജദ്‌വത് (ഓസ്‌ട്രേലിയ), ഐയോനിസ് ടാഗിസ് (ഗ്രീസ്), ജെറാർഡ് മക്കോയ് (അയർലാൻഡ്), ആൻഡി റെയ്‌റ്റോവൗറി (ഫിൻലാൻഡ്), ഡോമിനിക് മെനർ (ബെൽജിയം), അബ്ദുൽ അസീസ് അഹ്മദ് ആദം (എതോപ്യ), ആൻഡർ ഷെല്ലർ (സ്വിറ്റ്‌സർലാൻഡ്), ജോർജ് റനൗ (ജർമനി), മാഴ്‌സിലോ ഫാബിയാൻ ഗിലാർഡോണി (അർജന്റീന), ഖഹ്താൻ താഹാ ഖലഫ് (ഇറാഖ്), മുഹമ്മദ് മുഹമ്മദ് അൽ അഷ്തർ (നികാരാഗ്വ, നോൺ റസിഡന്റ്), ജുറാജ് കൗഡെൽകാ (ചെക്ക് റിപ്പബ്ലിക്) എന്നിവരാണ് സൗദി അറേബ്യയിൽ തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതെന്ന അംഗീകാര പത്രം രാജാവിന് കൈമാറിയത്. നിയുക്ത അംബാസഡർമാരെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത രാജാവ് തങ്ങളുടെ രാജ്യങ്ങളും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു. തങ്ങളുടെ രാഷ്ട്രത്തലവന്മാരുടെ സന്ദേശങ്ങൾ കൈമാറിയ അംബാസഡർമാർ രാജാവിനോട് കൃതജ്ഞത രേഖപ്പെടുത്തി. സഹമന്ത്രിയും കാബിനറ്റംഗവും റോയൽ കോർട്ട് മേധാവിയുമായ ഖാലിദ് ബിൻ അബ്ദുറഹ്മാൻ അൽഈസ, വിദേശകാര്യ സഹമന്ത്രി ഡോ. നിസാർ ബിൻ ഉബൈദ് മദനി, പ്രോട്ടോകോൾ മേധാവി ഖാലിദ് ബിൻ സ്വാലിഹ് അൽഅബ്ബാദ്, റോയൽ ഗാർഡ് മേധാവി സുഹൈൽ ബിൻ സഖർ അൽമുതൈ്വരി, വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോകോൾ വിഭാഗം അണ്ടർ സെക്രട്ടറി അസ്സാം ബിൻ അബ്ദുൽ കരീം അൽഖയ്ൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.