റിയാദിൽ എംബസി സ്‌കൂൾ വിദ്യാർഥിനി നിര്യാതയായി

റിയാദ്- ശ്വാസ തടസത്തെ തുടർന്ന് റിയാദിലെ ശുമേസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി നിര്യാതയായി. ചെന്നിത്തല സ്വദേശികളും റിയാദ് അൽഹമ്മാദി ഹോസ്പിറ്റൽ ജീവനക്കാരുമായ ജോജി വർഗീസ് - ജോളി ജോജി ദമ്പതികളുടെ ഏക മകൾ ജെസ്‌ലിൻ ജോജി (16)യാണ് നിര്യാതയായത്. റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്ലസ്‌വൺ വിദ്യാർഥിനിയാണ്. 
ശ്വാസ തടസ്സത്തെ തുടർന്ന് 14 ദിവസം മുമ്പ് ശുമേസി കിംഗ് സൗദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.


 

Latest News