ജിദ്ദയിൽ ഗോഡൗണിൽ വൻ അഗ്നിബാധ

ദക്ഷിണ ജിദ്ദയിൽ ഗോഡൗണിൽ പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് അധികൃതർ അണക്കുന്നതിന് ശ്രമിക്കുന്നു. 

ജിദ്ദ - ദക്ഷിണ ജിദ്ദയിൽ എൻജിൻ ഓയിലുകളും ബാറ്ററികളും സൂക്ഷിച്ച ഗോഡൗണിൽ അഗ്നിബാധ. സമീപത്തെ മറ്റു സ്ഥാപനങ്ങളിലേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ല. അഗ്നിബാധക്ക് ഇടയാക്കിയ കാരണം നിർണയിക്കുന്നതിന് അന്വേഷണം തുടരുകയാണെന്ന് മക്ക പ്രവിശ്യ സിവിൽ ഡിഫൻസ് ആക്ടിംഗ് വക്താവ് ലെഫ്. കേണൽ മുഹമ്മദ് അൽഖർനി പറഞ്ഞു.

Latest News