സുരേന്ദ്രന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി; പോലീസിന് ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാം

പത്തനംതിട്ട- ശബരിമല സന്നിധാനത്ത് തീര്‍ഥാടകയെ ആക്രമിച്ച കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി. പ്രോസിക്യൂഷന്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് റാന്നി റാന്നി കോടതി സുരേന്ദ്രന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളിയത്.
ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ഇന്ന് സുരേന്ദ്രനെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ പോലീസിന് അനുമതി നല്‍കിയിട്ടുമുണ്ട്. വൈകിട്ട് ഏഴിനു മുമ്പ് ചോദ്യം ചെയ്യാനാണഅ നിര്‍ദേശം. ജയിലിലെ ഫോണില്‍ സുരേന്ദ്രന് കുടുംബവുമായി ബന്ധപ്പെടാമെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതി വിധി സുരേന്ദ്രന്‍ പരസ്യമായി ലംഘിച്ചുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.

 

Latest News