Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സനാതന്‍ സന്‍സ്ത; അഞ്ചു വര്‍ഷം നീണ്ട ഗൂഢാലോചന

ബെംഗളുരു- മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്നതിനു പിന്നില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനയായ സാനതന്‍ സന്‍സ്തയാണെന്ന് കുറ്റപത്രം. അഞ്ചു വര്‍ഷം നീണ്ട ഗൂഢാലോചനയ്ക്കു ശേഷമാണ് ഇവര്‍ ഗൗരിയെ വകവരുത്തിയതെന്നും ഇവരുടെ ഹിറ്റ് ലിസ്റ്റില്‍ ദി ഹിന്ദു മുന്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനും ഉണ്ടായിരുന്നെന്നും കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണം സംഘം (എസ്.ഐ.ടി) കോടതിയില്‍ സമര്‍പ്പിച്ച 9,235 പേജുകള്‍ വരുന്ന അഡീഷണല്‍ കുറ്റപത്രത്തില്‍ പറയുന്നു. പ്രിന്‍സിപ്പല്‍ സിവില്‍ ആന്റ് സെഷന്‍സ് കോടതിയില്‍ വെള്ളിയാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

സനാതന്‍ സന്‍സ്തയ്ക്കുള്ളില്‍ പ്രവര്‍ത്തിച്ച ഒരു സംഘം വ്യക്തിപരമായ കാരണങ്ങളാലല്ല ഗൗരിയെ കൊന്നത്. ഗൗരിയുടെ പ്രത്യയശാസ്ത്രവും ഇതിനു വേണ്ടി അവര്‍ നടത്തിയ വാദങ്ങളുമാണ് കൊലപാതകത്തിനു കാരണമായതെന്ന് സെപഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറയുന്നു. വലതു പക്ഷ ഹിന്ദുത്വയുടേയും ഹിന്ദുത്വ തീവ്രവാദത്തിന്റേയും കടുത്ത വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് വീട്ടുമുറ്റത്ത് വെടിയേറ്റു മരിച്ചത് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ അഞ്ചിനായിരുന്നു. കേസില്‍ ഇതുവരെ 18 പ്രതികളെ അറസ്റ്റ് ചെയ്തു. എല്ലാവരും സനാതന്‍ സന്‍സ്തയുമായി ബന്ധമുള്ളവരാണ്. വെടിവച്ച പരശുറാം വാഗമാറെ, മുഖ്യസൂത്രധാരകരായ അമോല്‍ കാലെ, സുജിത് കുമാര്‍, പ്രവീണ്‍, അമിത് ദെഗ്‌വേക്കര്‍ എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടും.

യുക്തിവാദി നേതാക്കളും എഴുത്തുകാരുമായ എം.എം കല്‍ബുര്‍ഗി, നരേന്ദ്ര ദഭോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരെ സമാനന രീതിയില്‍ വെടിവച്ചു കൊലപ്പെടുത്തിയതും ഈ സംഘം തന്നെയാണെന്ന് സംശയവും അന്വേഷണത്തിനിടെ ബലപ്പെട്ടിരുന്നു.
 

Latest News