കര്‍ഷകന്റെ രോഷം ഉറുമാമ്പഴത്തോട്; വൈറലായി ഒരു വിഡിയോ

അഹ് മദ് നഗര്‍- കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി കഴിഞ്ഞ ദിവസം നടന്ന കിസാന്‍ മാര്‍ച്ചും അത് അവസാനിപ്പിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നല്‍കിയ ഉറപ്പും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.
അഹ് മദ് നഗറില്‍ ഉറുമാമ്പഴം വാങ്ങാന്‍ ആളില്ലാത്തതിനാല്‍ കര്‍ഷകന്‍ രോഷം പ്രകടിപ്പിക്കുന്ന വിഡിയോ വൈറലായി. ഒരു കിലോ ഉറുമാമ്പഴം പത്ത് രൂപക്കുപോലും വാങ്ങാന്‍ ആളില്ലാതായതോടെ അത് നിലത്തെറിഞ്ഞ് പൊട്ടിച്ചാണ് കര്‍ഷകന്‍ തന്റെ രോഷം പ്രകടിപ്പിച്ചത്.
ഇവിടെ എല്ലാ കര്‍ഷകരും ഉറുമാമ്പഴം തന്നെ കൃഷി ചെയ്യുന്നതിനാല്‍ കുറച്ചുദൂരെ കൊണ്ടുപോയി വില്‍ക്കാനും നിര്‍വാഹമില്ല.

 

Latest News