ബംഗളൂരു- പിറന്നാളാഘോഷത്തിന് ക്ഷണിക്കാത്തതിൽ പ്രകോപിതനായ യുവാവ്, സുഹൃത്തായ സഹപ്രവർത്തകരടക്കം രണ്ടുപേരെ വെട്ടി കൊലപ്പെടുത്തി. ബംഗളൂരുവിലെ കൊനാകുണ്ടിൽ ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം.
ബി.ടി.എസ് മഞ്ച എന്നയാളാണ് ആളുകളെ കൂട്ടിയെത്തി സുഹൃത്തുക്കളായ പളനി, മുരുകൻ എന്നിവരെ കൊലപ്പെടുത്തിയത്. പളനിയും മുരുകനും ബാറിൽ നിന്ന് ഇറങ്ങിവരവേയായിരുന്നു ആക്രമണം.
എറെ കാലമായി സുഹൃത്തുക്കളായിരുന്ന പളനിയും മഞ്ചയും 2011 ബി.എം.ടി.സിയിൽ മെക്കാനിക്കുമാരായിരുന്നു. എന്നാൽ കഴിഞ്ഞ മാസം മകളുടെ പിറന്നാൾ വിപുലമായി ആഘോഷിച്ച പളനി, മഞ്ചയെ ചടങ്ങിലേക്ക് ക്ഷണിച്ചില്ല. ഇതിൽ പ്രകോപിതനായാണ് മഞ്ച കൂട്ടാളികളെയും കൂട്ടിയെത്തി കൊലപാതകം നടത്തുന്നത്. പ്രതിയെ പിന്നീട് പോലീസ് സാഹസികമായി കീഴടക്കി.
പോലീസിനെ വടിവാൾ കൊണ്ട് നേരിട്ട മഞ്ചയെ പോലീസ് കാലിൽ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.






