റിയാദ് - റിയാദ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസുകളും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 83 നിയമ ലംഘനങ്ങൾ കണ്ടെത്തി. നിയമ ലംഘനങ്ങൾക്ക് 222 സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകി. റിയാദ്, അൽഖർജ്, അഫ്‌ലാജ്, വാദി ദവാസിർ, സുൽഫി, അൽഗാത്, മജ്മ, ശഖ്‌റാ, മുസാഹ്മിയ, ദവാദ്മി, സുലൈൽ, അഫീഫ്, ഖുവൈഇയ, ഹോത്ത ബനീ തമീം, സുദൈർ എന്നിവിടങ്ങളിലെ വാച്ച് കടകളിലും ഇലക്‌ട്രോണിക്‌സ് കടകളിലും കണ്ണട കടകളിലും ജെന്റ്‌സ് ഷോപ്പുകളിലും മറ്റും നടത്തിയ മിന്നൽ പരിശോധനകളിലാണ് ഇത്രയും നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.
സൗദിവൽക്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങളെ കുറിച്ചും മറ്റു തൊഴിൽ നിയമ ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ചും 19911 എന്ന നമ്പറിൽ ബന്ധപ്പെട്ടോ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ അറിയിക്കണമെന്ന് റിയാദ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി യൂസുഫ് അൽസയാലി ആവശ്യപ്പെട്ടു.