ജിദ്ദയിൽ യുവതിയുടെ കാർ കത്തിച്ച പ്രതി അറസ്റ്റിൽ

ജിദ്ദയിൽ സൗദി യുവാവ് അഗ്നിക്കിരയാക്കിയ സൗദി യുവതിയുടെ കാർ. 

ജിദ്ദ - സൗദി യുവതിയുടെ കാർ പെട്രോളൊഴിച്ച് കത്തിച്ച പ്രതിയെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീവേഷം ധരിച്ചെത്തിയാണ് പ്രതി യുവതിയുടെ കാർ അഗ്നിക്കിരയാക്കിയത്. ഈ മാസം പതിനെട്ടിനാണ് സംഭവം. പ്രതി കാർ കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ നിരീക്ഷണ ക്യാമറകൾ പകർത്തിയിരുന്നു. ആറു ലക്ഷത്തിലേറെ റിയാൽ വിലയുള്ള ലക്ഷ്വറി കാറാണ് പ്രതി പെട്രോളൊഴിച്ച് കത്തിച്ചത്. 
കാർ പൂർണമായും കത്തിനശിച്ചിരുന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിനും കേടുപാട് സംഭവിച്ചിരുന്നു. സിവിൽ ഡിഫൻസ് യൂനിറ്റുകൾ എത്തിയാണ്  തീയണച്ചത്. 30 വയസ് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായതെന്നും പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു.
 

Latest News