റിയാദ്- മൂന്നര വയസ്സായ മലയാളി ബാലന്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരിച്ചു. എറണാകുളം സ്വദേശിയും എസ്.ടി.സി ജീവനക്കാരനുമായ ജിതേഷ് നായരുടേയും അനിതാ നായരുടേയും മകന്‍ അതിക്ഷാണ് മരിച്ചത്. അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നഴ്‌സറി വിദ്യാര്‍ഥിയായിരുന്നു. ആശുപത്രിയിലാണ് മരിച്ചത്. സഹോദരന്‍ അക്ഷത് അഞ്ചാം ക്ലാസില്‍ പഠിക്കുന്നു.
മൃതദേഹം ഞായറാഴ്ചയോ തിങ്കളാഴ്ചയോ നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ സഹായിക്കുന്നു.