പത്തനംതിട്ട- ശബരിമലയില്‍ നിരോധനാജ്ഞ നീട്ടിയതിനെതിരെ സന്നിധാനത്ത് നാമജപപ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 26 വരെയാണ് നീട്ടിയത്. മണ്ഡലകാലത്തിന് നടതുറക്കുന്നതുമായി ബന്ധപ്പെട്ട് നവംബര്‍ 15 അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍വന്ന നിരോധനാജ്ഞയാണ് നാലു ദിവസത്തേക്ക് കൂടി നീട്ടിയത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ.
നിരോധനാജ്ഞ ജനുവരി 22 വരെ നീട്ടണമെന്ന് കാട്ടി പത്തനംതിട്ട എസ്.പി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.